തിരൂരിൽ 30 ആടുകൾ ചത്തു; ചെള്ളുപനിയെന്ന് സംശയം
തിരൂർ: പൂക്കയിൽ, തുമരക്കാവ്, ചെമ്പ്ര പ്രദേശങ്ങളിൽ മുപ്പതിലധികം ആടുകൾ രോഗം ബാധിച്ച് ചത്തു. വെറ്ററിനറി ഡോക്ടർമാരുടെ സംഘം ഞായറാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ ചെള്ളുപനിയാവാം എന്ന നിഗമനത്തിലാണ് ഡോക്ടർമാർ. ഇക്കാര്യത്തിൽ രോഗത്തെക്കുറിച്ച് വ്യക്തത വരുത്താൻ തിങ്കളാഴ്ച രക്തം പരിശോധനക്ക് അയക്കുമെന്നും വെറ്ററിനറി ഡോക്ടർമാരായ സൂര്യ നാരായണനും ഉഷയും പറഞ്ഞു. അസുഖ ബാധിതരായ ആടുകളുടെ രക്തം സംഘം പരിശോധനക്കായി ശേഖരിച്ചു. ചത്ത ആടുകൾക്ക് വയറിളക്കവും തളർച്ചയുമാണ് രോഗലക്ഷണം. കൂടുതൽ ആടുകളിലേക്ക് രോഗം ബാധിച്ചതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. … Read more