കുടുംബശ്രീ ‍തൊഴിൽ മേള നടത്തുന്നു

കുടുംബശ്രീ ‍തൊഴിൽ മേള നടത്തുന്നു

കുടുംബശ്രീ ‍തൊഴിൽ മേള മലപ്പുറം ∙ കുടുംബശ്രീ ജില്ലാ മിഷനും പെരിന്തൽമണ്ണ നഗരസഭയും ചേർന്നു 30ന് പെരിന്തൽമണ്ണ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 3 വരെ തൊഴിൽമേള നടത്തുന്നു. പത്താംക്ലാസ് യോഗ്യത മുതലുള്ള എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.  ഏകദേശം 35 കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 400 ജോലി ഒഴിവുകൾ പ്രതീക്ഷിക്കുന്നു. റജിസ്ട്രേഷൻ ഫീസില്ല. സ്പോട്ട് റജിസ്ട്രേഷനാണ്. ഒരു ഉദ്യോഗാർഥിക്ക് പരമാവധി  3 കമ്പനികളുടെ അഭിമുഖം മാത്രമേ അനുവദിക്കൂ. ഉദ്യോഗാർഥികൾ ബയോഡേറ്റ (3 കോപ്പി), … Read more

വീട്​ കുത്തിത്തുറന്ന് ​23 പവനും 4.15 ലക്ഷം രൂപയും കവർന്നു

വീട്​ കുത്തിത്തുറന്ന് ​23 പവനും 4.15 ലക്ഷം രൂപയും കവർന്നു

മ​ങ്ക​ട: വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. വെ​ള്ളി​ല കോ​ഴി​പ്പ​റ​മ്പ് ചോ​ലോം​പാ​റ വീ​ട്ടി​ൽ പ്ര​മോ​ദ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ത്ത് 23.75 പ​വ​ൻ സ്വ​ർ​ണ​വും 4,15,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​ത്. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് വീ​ട് പൂ​ട്ടി ആ​ല​പ്പു​ഴ​യി​ൽ പോ​യി 10ന് ​വൈ​കീ​ട്ട് 4.30ന് ​തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. മ​ങ്ക​ട എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ്, എ.​എ​സ്.​ഐ അ​ബ്ദു​ൽ സ​ലാം, എ​സ്.​ഒ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സി.​പി.​ഒ​മാ​രാ​യ ഷി​നോ​ജ്, സോ​ണി ജോ​ൺ​സ​ൺ എ​ന്നി​വ​രാ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മലപ്പുറം ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം മ​ഞ്ചേ​രി​യി​ൽ

മലപ്പുറം ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം മ​ഞ്ചേ​രി​യി​ൽ

മ​ഞ്ചേ​രി: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ മ​ഞ്ചേ​രി​യി​ൽ ന​ട​ക്കും. ശാ​സ്ത്ര-​പ്ര​വൃ​ത്തി പ​രി​ച​യ മേ​ള മ​ഞ്ചേ​രി എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സി​ലും ഗ​ണി​ത ശാ​സ്ത്ര​മേ​ള തു​റ​ക്ക​ൽ എ​ച്ച്.​എം.​എ​സ്.​എ.​യു.​പി സ്കൂ​ളി​ലും ഐ.​ടി മേ​ള ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സി​ലും സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലു​മാ​ണ് ന​ട​ക്കു​ക. എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി … Read more

കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കൽ: ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി. ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. ചിലർക്ക് ശരീരത്തിൽ തരിപ്പ് അനുഭവപ്പെട്ടതായും … Read more

കൊളപ്പുറത്ത് അപകടത്തിൽ കാൽ നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്

കൊളപ്പുറത്ത് അപകടത്തിൽ കാൽ നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്

തിരൂരങ്ങാടി : ബൈക്കപകടത്തിൽ ബൈക്ക് യാത്രികനും കാൽനട യാത്രക്കാരനും പരിക്കേറ്റു. കൊളപ്പുറം തിരൂരങ്ങാടി റോട്ടിൽ തിങ്കളാഴ്ച രാത്രി 8:45ഓടെ ആണ് അപകടം. കാൽ നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. രണ്ട് പേരേയും തിരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന ക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബൈക്ക് യാത്രക്കാരനായ കരുമ്പിൽ നമ്മളങ്ങാടി സ്വദേശി ഷാഹിദ്, കാൽനട യാത്രക്കാരനായ ഗുജ്റാത്ത് സ്വദേശി മങ്കില (45) എന്നിവർക്കാണ് പരിക്കേറ്റത്. ഗുജ്റാത്ത് സ്വദേശിയിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിൻ്റെ മാതാവ്.സാബിറയാണ് അജ്നാസിൻ്റെ മാതാവ്. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. … Read more