മലപ്പുറത്ത് കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറം:  കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ മൊഹിദൂല്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

നിലമ്പൂരിൽ കേരളോത്സവം 26, 27 തീയതികളിലേക്ക് മാറ്റി

നിലമ്പൂർ : നിലമ്പൂർ നഗരസഭാപരിധിയിലെ ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ 26, 27 തീയതികളിലേക്ക്‌ മാറ്റി. നേരത്തേ ഇത് 19, 20 തീയതികളിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മാനവേദൻ സ്‌കൂളിലാണ് വിവിധ മത്സരങ്ങൾ നടത്തുകയെന്ന് നഗരസഭാധികൃതർ അറിയിച്ചു. […]

എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

കോട്ടയ്ക്കൽ : എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസിന്റെ നിലവിലുള്ള നേതൃത്വവുമായി സഹകരിച്ചുള്ള രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ മുസ്‍ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി ലീഗ് നേതാക്കൾ അറിയിച്ചു. ഏതാനും ദിവസം മുൻപ് മുസ്‍ലിംലീഗ് പ്രവർത്തകരെ മർദിച്ച പ്രതികൾക്ക് ഒത്താശ […]

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

എടപ്പാൾ : ദിവസങ്ങളായി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ പിടികൂടി. പൊന്നാനി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് രഹസ്യവിവരത്തെത്തുടർന്ന് സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തേ ഈ റൂട്ടിൽ മറ്റൊരു ബസായിരുന്നു […]

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും നാലും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. […]

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ ലീഗിനു ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ […]