ട്രെയിനിൽ ഓടി കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

ട്രെയിനിൽ ഓടി  കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

തിരൂർ : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ പെൺകുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ പെൺകുട്ടിയെ ട്രാക്കിലേക്കു വീണുപോകാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ ആണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30ന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന മെമുവിൽ പെൺകുട്ടി കയറുമ്പോഴായിരുന്നു അപകടം. രണ്ടു മിനിറ്റ് മാത്രമാണ് തിരൂരിൽ ട്രെയിനിന് സ്റ്റോപ്പ്. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെൺകുട്ടി ഓടിക്കയറിയത്. കാര്യമായ പരുക്കേൽക്കാതെ പെൺകുട്ടി രക്ഷപ്പെട്ടെന്ന് … Read more

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം∙ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് അഷ്നയും ഷാനവാസും പിരിഞ്ഞുകഴിയുകയായിരുന്നു. അഷ്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷാനവാസ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.

മലപ്പുറത്ത് കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറത്ത് കരിപ്പൂരില്‍  ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറം:  കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ മൊഹിദൂല്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

നിലമ്പൂരിൽ കേരളോത്സവം 26, 27 തീയതികളിലേക്ക് മാറ്റി

നിലമ്പൂരിൽ കേരളോത്സവം 26, 27 തീയതികളിലേക്ക് മാറ്റി

നിലമ്പൂർ : നിലമ്പൂർ നഗരസഭാപരിധിയിലെ ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ 26, 27 തീയതികളിലേക്ക്‌ മാറ്റി. നേരത്തേ ഇത് 19, 20 തീയതികളിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മാനവേദൻ സ്‌കൂളിലാണ് വിവിധ മത്സരങ്ങൾ നടത്തുകയെന്ന് നഗരസഭാധികൃതർ അറിയിച്ചു. 22-ാം തീയതി വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ നൽകാം. അപേക്ഷാഫോമുകൾ നഗരസഭയിൽ ലഭ്യമാണ്. മത്സരാർഥികളുടെ പ്രായപരിധി 15-40. ഫോൺ: 9645749753, 9895677542.

എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

കോട്ടയ്ക്കൽ : എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസിന്റെ നിലവിലുള്ള നേതൃത്വവുമായി സഹകരിച്ചുള്ള രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ മുസ്‍ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി ലീഗ് നേതാക്കൾ അറിയിച്ചു. ഏതാനും ദിവസം മുൻപ് മുസ്‍ലിംലീഗ് പ്രവർത്തകരെ മർദിച്ച പ്രതികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് മുന്നണിമര്യാദയില്ലാത്ത പ്രവർത്തനമാണുണ്ടായതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. വി.ടി. സുബൈർ തങ്ങൾ, സി.പി. കുഞ്ഞീതു ഹാജി, ബഷീർ പൂവഞ്ചേരി, റസാഖ് പാടഞ്ചേരി, റഹീം ചീമാടൻ … Read more

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ

എടപ്പാൾ : ദിവസങ്ങളായി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ പിടികൂടി. പൊന്നാനി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് രഹസ്യവിവരത്തെത്തുടർന്ന് സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തേ ഈ റൂട്ടിൽ മറ്റൊരു ബസായിരുന്നു ഓടിയിരുന്നത്. ആ ബസ് ഓട്ടം നിർത്തിയതോടെയാണ് തൃശ്ശൂർ രജിസ്‌ട്രേഷനുള്ള ബസ് അനധികൃതമായി സർവീസ് നടത്തിയത്. ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഓഫീസർ എം.വി. അരുൺ, അസി. ഓഫീസർ പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.