മഞ്ചേരി ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

മഞ്ചേരി : ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. സർക്കാർ, എയിഡഡ്, അൺഎയിഡഡ് വിദ്യാലയങ്ങളിൽനിന്നുള്ള പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. പത്തുവേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന പരിപാടി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബോയ്‌സ് സ്കൂളിന് പുറമേ, എൻ.എസ്.എസ്. ഓഡിറ്റോറിയം, ബോയ്‌സ് സ്കൂൾ മൈതാനം, മുൻസിപ്പൽ ടൗൺഹാൾ, ബി.ഇ.എം.എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയ അധ്യാപകരായ പി. ഷാജി, ഇല്യാസ് പെരിമ്പലം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Leave a Comment