12കാരന് പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 32 വർഷം കഠിന തടവും പിഴയും
നിലമ്പൂർ: പ്രകൃതിവിരുദ്ധ പീഡന കേസിൽ പ്രതിക്ക് 32 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. അമരമ്പലം മേലെ കൂറ്റമ്പാറ വടക്കൻ സമീറിന് (43) എതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷ വിധിച്ചത്. 2014ൽ മൂന്ന് മാസത്തിനിടെ 12 വയസ്സുകാരനെ പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. ചൈൽഡ് ലൈൻ റിപ്പോർട്ട് പ്രകാരം 2016ൽ പൂക്കോട്ടുപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടറായിരുന്ന അമൃതരംഗൻ ആണ് അന്വേഷണം പൂർത്തീകരിച്ചത്. … Read more