മലപ്പുറം പരപ്പനങ്ങാടിയിൽ പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പിടിയിൽ

മലപ്പുറം പരപ്പനങ്ങാടിയിൽ പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പിടിയിൽ

പരപ്പനങ്ങാടി: പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ. വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ കെണിയിൽ വീഴ്ത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അദ്നാനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. പല ഘട്ടങ്ങളിലായി മൂന്നു ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. ഏഴു മാസം മുമ്പാണ് സംഭവങ്ങൾക്ക് തുടക്കം. അനഘ എന്ന പേരിലാണ് മുഹമ്മദ് അദ്നാൻ അരിയെല്ലൂർ സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. അമ്മ അസുഖബാധിതയാണെന് വിശ്വസിപ്പിച്ചു കൊണ്ടാണ് തുക തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന … Read more

മാട്രിമോണിയൽ സൈറ്റിൽ പൈലറ്റാണെന്ന് പറഞ്ഞ് ഫസൽ പ്രൊഫൈലുണ്ടാക്കും, മലപ്പുറം സ്വദേശി യുവതികളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

മാട്രിമോണിയൽ സൈറ്റിൽ പൈലറ്റാണെന്ന് പറഞ്ഞ്  ഫസൽ പ്രൊഫൈലുണ്ടാക്കും, മലപ്പുറം സ്വദേശി  യുവതികളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

വിവാഹ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വിവാഹാലോചന നടത്തി ലക്ഷങ്ങൾ തട്ടിയിരുന്നയാൾ അറസ്റ്റിൽ. മലപ്പുറം മൊറയൂർ ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസലി (36) നെയാണ് വരന്തരപ്പിള്ളി സി.ഐ, എസ്.ജയകൃഷ്ണൻ, എസ്.ഐ, സി.സി ബസന്ത് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ വാങ്ങിയത്. അമൽ എന്ന പേരിൽ വ്യാജമായി പാസ്‌പോർട്ട്, ആധാർ എന്നിവയുണ്ടാക്കി, പൈലറ്റാണെന്ന് പറഞ്ഞാണ് ഇയാൾ വൈവാഹിക സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് വിവാഹാലോചനകൾ നടത്തുക വഴി പരിചയപ്പെടുന്ന യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കും. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽ നിന്ന് … Read more

മലപ്പുറത്ത് വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ വെച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്ത്  വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ വെച്ച്  ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം;  ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ എത്തിയപ്പോഴാണ് സംഭവം. വാക്ക് തർക്കത്തിനിടെ യുവതിയുടെ ദേഹത്ത് ഭർത്താവ് പെട്രോൾ ഒഴിക്കുകയായിരുന്നു. മേലാറ്റൂർ സ്വദേശി മൻസൂർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പൊലീസ് പറയുന്നു. വിവാഹ മോചന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും മലപ്പുറം കുടുംബകോടതിയിൽ എത്തിയത്. കോടതിക്ക് പുറത്ത് നിന്ന് സംസാരിക്കുകയും ഇത് വാക്ക് തർക്കമായി മാറുകയും ചെയ്തു. തുടർന്നാണ് കയ്യിലുള്ള പെട്രോൾ യുവതിയുടെ ദേഹത്തേക്ക് മൻസൂർ ഒഴിക്കുകയായിരുന്നു. … Read more

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മങ്കട: വിൽപനക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പുളിക്കൽ പറമ്പ് സ്വദേശി കേരളാംതൊടി അബ്ദുൽ ബാസിതിനെയാണ് (28) മങ്കട എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിൽ മങ്കട പൊലീസ് നടത്തിയ ലഹരി വേട്ടയിൽ നിരവധി പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന, പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെ കസ്റ്റഡിയിൽ എടുത്തത്. … Read more

വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ

വാഴക്കാട് പോലീസ്  സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ

വാഴക്കാട്: വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണികൃഷ്ണനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മപ്രം സ്വദേശി തോണിപ്പറമ്പത്ത് മുഹമ്മദ് ബഷീർ എന്ന മോനൂപ്പയാണ് അറസ്റ്റിലായത്. ചാലിയാറിലെ മണൽ ബോട്ടിൽ ഡ്യൂട്ടിയിൽ നിൽക്കവെ ഒരു പ്രകോപനവും ഇല്ലാതെ ഉണ്ണികൃഷ്ണനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വാഴക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ മോനൂപ്പയെ പിടികൂടി. നിലവിൽ അരീക്കോട്, വാഴക്കാട് സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകളുണ്ട്. മലപ്പുറം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

പുതുവത്സരാഘോഷത്തിനിടെ പൊലീസിന് കല്ലേറ്: രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ

പുതുവത്സരാഘോഷത്തിനിടെ പൊലീസിന് കല്ലേറ്: രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ

പെരിന്തൽമണ്ണ: അരക്കുപറമ്പിൽ പുതുവത്സരാഘോഷത്തിനിടെ ഡി.ജെ പാർട്ടി തടയാനെത്തിയ പൊലീസിനെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. അരക്കുപറമ്പ് കരിങ്കാളികാവ് കാട്ടുരായിൽ ബാലകൃഷ്ണൻ (37), അരക്കുപറമ്പ് കരിങ്കാളികാവ് കണ്ണാത്തിയിൽ ബാബുമോൻ (26) എന്നിവരാണ് പിടിയിലായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അരക്കുപറമ്പ് കരിങ്കാളികാവിൽ ക്ലബ് പ്രവർത്തകർ നടത്തിയ ഡി.ജെ പാർട്ടി സമയം വൈകിയും തുടരുന്നെന്നും സംഘർഷത്തിന് സാധ്യതയുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് ഡിസംബർ 31ന് രാത്രി പൊലീസ് എത്തിയത്. എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് പരിപാടി നിർത്തിവെപ്പിച്ച ശേഷം മൈക്ക് ഊരിമാറ്റി … Read more