വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​ലെ കുടുംബാരോഗ്യ ഉപകേന്ദ്ര കെട്ടിടം പൊളിക്കാൻ ഉത്തരവ്

വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​ലെ കുടുംബാരോഗ്യ ഉപകേന്ദ്ര കെട്ടിടം പൊളിക്കാൻ ഉത്തരവ്

വേ​ങ്ങ​ര: ഗ​ർ​ഭി​ണി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​രി​ച​ര​ണം ല​ക്ഷ്യ​മി​ട്ട് വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​ലെ പാ​ക്ക​ട​പ്പു​റാ​യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന് മ​ര​ണ​മ​ണി. 35 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ​ബ് സെ​ന്റ​ർ കെ​ട്ടി​ടം, കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ചോ​ർ​ന്നൊ​ലി​ക്കാ​നും ചു​മ​രു​ക​ൾ പൊ​ട്ടി​പ്പൊ​ളി​യാ​നും തു​ട​ങ്ങി​യ​തോ​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. സ​ബ് സെ​ന്റ​റി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ മു​ൻ എം.​എ​ൽ.​എ കെ.​എ​ൻ.​എ ഖാ​ദ​റ​ന്റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ, കെ​ട്ടി​ടം പൊ​ളി​ക്കാ​നോ പു​തി​യ​ത് നി​ർ​മി​ക്കാ​നോ സാ​ധ്യ​മാ​യി​ല്ല. അ​നു​വ​ദി​ച്ച 35 … Read more

തേ​ഞ്ഞ ട​യറുമായി സ്കൂൾ വാഹനം: ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

തേ​ഞ്ഞ ട​യറുമായി സ്കൂൾ വാഹനം: ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

തി​രൂ​ര​ങ്ങാ​ടി: തേ​ഞ്ഞ ട​യ​റും അ​ട​ർ​ന്നു​വീ​ണ ട​യ​ർ ഭാ​ഗ​ങ്ങ​ളു​മാ​യും സ്പീ​ഡ് ഗ​വ​ർ​ണ​ർ വി​ച്ഛേ​ദി​ച്ചും കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ൾ വാ​ഹ​ന​ത്തി​ന്റെ ഫി​റ്റ്ന​സ് റ​ദ്ദ് ചെ​യ്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​ക്ക്​ ഒ​രു സു​ര​ക്ഷ​യും ക​ൽ​പി​ക്കാ​തെ സ​ർ​വി​സ് ന​ട​ത്തി​യ വ​ലി​യോ​റ പാ​ണ്ടി​ക​ശാ​ല​യി​ലെ സ്വ​കാ​ര്യ സ്കൂ​ൾ ബ​സി​ന്റെ ഫി​റ്റ്ന​സാ​ണ് റ​ദ്ദ് ചെ​യ്ത​ത്. ദേ​ശീ​യ​പാ​ത ക​ക്കാ​ടു​വെ​ച്ച് വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ട​യ​റി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും അ​ട​ർ​ന്നു​പോ​യ​തും ട​യ​ർ തേ​ഞ്ഞ നി​ല​യി​ലു​മാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ഹാ​ൻ​ഡ് ബ്രേ​ക്കും സ്പീ​ഡ് ഗ​വ​ർ​ണ​ർ വി​ച്ഛേ​ദി​ച്ച നി​ല​യി​ലും നി​ര​വ​ധി അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി. … Read more

അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ്​ ചെയ്യണമെന്ന് -കെ.എസ്.ടി.എ

അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ്​ ചെയ്യണമെന്ന്  -കെ.എസ്.ടി.എ

വേ​ങ്ങ​ര: ഊ​ര​കം മ​ർ​ക്ക​സു​ൽ ഉ​ലൂം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ റോ​യ് വ​ർ​ഗീ​സി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഈ ​അ​ധ്യാ​പ​ക​ൻ അ​ധ്യാ​പ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്നെ​ന്നും പ്രി​ൻ​സി​പ്പ​ലി​നോ​ട് അ​പ​മര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്നു​മാ​രോ​പി​ച്ച്​ പി.​ടി.​എ പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. വെ​ങ്കു​ളം അ​ങ്ങാ​ടി​യി​ൽ നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് സ്കൂ​ൾ ക​വാ​ട​ത്തി​ൽ വേ​ങ്ങ​ര സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​കെ. ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. പ്ര​തി​ഷേ​ധം യു. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. ഉ​മ്മ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. … Read more

വിദേശത്തുനിന്ന് എത്തി ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ചെമ്മാട് സ്വദേശിയായ 37കാരിക്ക് ദാരുണാന്ത്യം

വിദേശത്തുനിന്ന് എത്തി ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ചെമ്മാട് സ്വദേശിയായ 37കാരിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഇടിച്ച് കെഎസ്ആർടിസി ബസ് യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീന (37) മരിച്ചു. ഞായറാഴ്ച പുലർച്ചെ 5.45ന് ദേശീയ‌പാതയിൽ, അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. വിമാനത്താവളത്തിൽനിന്നു വരികയായിരുന്ന കെഎസ്ആർടിസി ബസ്, സ്റ്റാൻഡിലേക്കു കയറുന്നതിനായി യുടേൺ എടുക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. [tta_listen_btn] കെഎസ്ആർടിസി ബസിന്റെ പിൻസീറ്റിലാണ് സെലീന ഇരുന്നിരുന്നത്. വിദേശത്തു ജോലി ചെയ്തിരുന്ന സെലീന, പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിശേഷം നാട്ടിലേക്കു … Read more

മൂന്നിയൂർ പാറക്കടവിൽ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്

മൂന്നിയൂർ പാറക്കടവിൽ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്. മൂന്നിയൂർ പാറക്കടവിൽ വ്യാഴാഴ്ച ഒന്നരയോടെയാണ് സംഭവം.രാമനാട്ടുകരയിൽനിന്ന് ചെമ്മാട്ടേക്ക് വരുകയായിരുന്ന കെ.പി.എം. ബസും വേങ്ങരയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സൗദ (44), ആരിഫ (40), റിസാന (20), തസ്‌ലീന (45), ശങ്കർ (66), ആദില (20), ഗീതു (20) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലും ദിയ ഫാത്തിമ (17), സാജിദ (19), സന (18), സുഹറ (62), അഭിലാഷ് (42),ആതിര (23), സാബിറ (40), … Read more

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more