ലഹരി വിൽപന: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

തേ​ഞ്ഞി​പ്പ​ലം: മൂ​ന്ന് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും 24 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍. ബം​ഗാ​ള്‍ സ്വ​ദേ​ശി അ​യാ​റു​ല്‍ ഷെ​യ്ക്കി​നെ (22) ആ​ണ് തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​റ​മ്പി​ല്‍പീ​ടി​ക മേ​ങ്ങോ​ളി​മാ​ടി​ലെ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഡി​ജി​റ്റ​ല്‍ ത്രാ​സ്, പാ​ക്കി​ങ് ക​വ​റു​ക​ള്‍, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലേ​ക്കും മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലേ​ക്കും അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കും ല​ഹ​രി എ​ത്തി​ക്കു​ന്ന ഏ​ജ​ന്റാ​ണെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ലോറിക്കും ബസിനുമിടയിൽ കാർ ഞരിഞ്ഞമർന്നു ; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വ​ളാ​ഞ്ചേ​രി: ച​ര​ക്ക് ലോ​റി കാ​റി​ന് പി​ന്നി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ലോ​റി​ക്കും ബ​സി​നു​മി​ട​യി​ൽ​പ്പെ​ട്ട കാ​ർ യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത 66 വ​ട്ട​പ്പാ​റ താ​ഴെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി തൊ​ട്ടു​മു​മ്പി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നു​പി​ന്നി​ൽ ഇ​ടി​ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ തൊ​ട്ടു മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​റ​കി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പി​റ​കി​ലും മു​ന്നി​ലും ത​ക​ർ​ന്ന കാ​ർ ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബം നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വേ​ങ്ങ​ര​യി​ൽ നി​ന്ന് വെ​ണ്ട​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു … Read more

നി​യ​ന്ത്ര​ണം​ വി​ട്ട ടി​പ്പ​ർ ലോ​റി ബ​സി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

വ​ളാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​ വി​ട്ട ടി​പ്പ​ർ ലോ​റി സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്ന് ക​രേ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും മാ​വ​ണ്ടി​യൂ​രി​ൽ നി​ന്നും പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണ് ഇ​ടി​ച്ച​ത്. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ക​യ​റ്റം ക​യ​റി വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ ത​ട്ടി. വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ലോ​റി വൈ​ദ്യു​തി തൂ​ണി​ലും മ​തി​ലി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ർ​ക്കും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ലോ​റി വ​രു​ന്ന​തു ക​ണ്ട് … Read more

ലഹരി കടത്ത് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പൊ​ന്നാ​നി: ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ല​ഹ​രി ക​ട​ത്ത് കേ​സു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം ഗു​ലാ​ബ് ന​ഗ​ർ അ​ഷ്ക​ർ അ​ലി​യെ​യാ​ണ് (36) അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ർ പ്രേം​കു​മാ​റി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. അ​ഷ്ക​ർ അ​ലി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​വ​സാ​ന കേ​സി​ൽ വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ … Read more

പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വെ​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം’

അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വെ​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സു​ക​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ആ​ദ്യ​ഘ​ട്ടം വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും യാ​ത്ര​ക്കാ​രി​ൽ​നി​ന്നും ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. ജ​ന​കീ​യ​പ്ര​ക്ഷോ​ഭം ജി​ല്ല സെ​ക്ര​ട്ട​റി കാ​ദ​ർ അ​ങ്ങാ​ടി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​യ്താ​ലി വ​ല​മ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശി​ഹാ​ബ് തി​രൂ​ർ​ക്കാ​ട്, സ​ക്കീ​ർ അ​രി​പ്ര, ആ​ഷി​ക് ചാ​ത്തോ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഹ്മ​ദ് സാ​ദി​ഖ്, കെ.​വി. ഇ​ഖ്ബാ​ൽ, ഷ​മീ​ർ അ​ങ്ങാ​ടി​പ്പു​റം, ന​ജീ​ബ് ഇ​ല്ലി​ക്കു​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം … Read more

ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. താ​നാ​ളൂ​ർ സ്വ​ദേ​ശി ഒ​രി​ക്ക​ല​പ്പ​റ​മ്പി​ൽ ഫ​ഹ​ദ് മോ​നെ​യാ​ണ് (36) ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ടു​ങ്ങാ​ത്തു​കു​ണ്ട് മാ​മ്പ്ര​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യും 8.5 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ല​ഹ​രി​ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ എ​ത്തി​ക്കു​ന്ന​വ​രെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ തോ​മ​സ്, ജി​ജോ, സു​രേ​ഷ്, വി​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.