വളാഞ്ചേരി: പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽനിന്ന് കോട്ടക്കൽ മണ്ഡലത്തിലെ 12 റോഡുകൾക്ക് 35.5 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചു.
മങ്കേരി വെണ്ടല്ലൂർ അൻവർ ഉസ്താദ് പടി -രണ്ട് ലക്ഷം, മോസ്ക്കോ പള്ളിക്കരപ്പടി റോഡ് -രണ്ട് ലക്ഷം, കോയഹാജിപ്പടി ടി.ടി. പടി റോഡ് -രണ്ട് ലക്ഷം (ഇരിമ്പിളിയം പഞ്ചായത്ത്), ഞാറ്റുകൊട്ട പൊരയിൽ പള്ളിയാലി റോഡ് കോൺക്രീറ്റ് -2.5 ലക്ഷം, പുത്തൻവളപ്പ് വെട്ട് തോട് റോഡ് -രണ്ട് ലക്ഷം, ചെറുപറമ്പ് എസ്.സി കോളനി റോഡ് -2.5 ലക്ഷം (പൊന്മള പഞ്ചായത്ത്), കല്ലാർമംഗലം ചെറുനിരപ്പ് റോഡ് -3.5 ലക്ഷം, പാലത്തിങ്ങൽ മാവുള്ളി റോഡ് – മൂന്ന് ലക്ഷം, മൂർക്കനാട് മസ്ജിദ് ചെരപ്പടി റോഡ് -നാല് ലക്ഷം, മുക്കണ്ണി തോട്ടുപാടം റോഡ് -3.5 ലക്ഷം (മാറാക്കര പഞ്ചായത്ത്), കരിമ്പനക്കുന്ന് അങ്കണവാടി റോഡ് -3.5 ലക്ഷം (വളാഞ്ചേരി നഗരസഭ), പഞ്ചായത്ത് വായനശാല ഏന്തീൻ കുട്ടിപ്പടി റോഡ് -അഞ്ച് ലക്ഷം (കുറ്റിപ്പുറം പഞ്ചായത്ത്) എന്നിങ്ങനെക്കാണ് ഭരണാനുമതിയായത്.
സാങ്കേതികാനുമതി ലഭ്യമായി ടെൻഡർ നടപടി പൂർത്തീകരിച്ച് എഗ്രിമെന്റ് നടപടികൾ പൂർത്തീകരിക്കുന്നതോടെ പ്രവൃത്തികൾ ആരംഭിക്കും.