തേഞ്ഞിപ്പലം: മൂന്ന് കിലോയിലധികം കഞ്ചാവും 24 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി അയാറുല് ഷെയ്ക്കിനെ (22) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പറമ്പില്‍പീടിക മേങ്ങോളിമാടിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഡിജിറ്റല്‍ ത്രാസ്, പാക്കിങ് കവറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
കെട്ടിട നിർമാണ തൊഴിലാളിയായ ഇയാള്‍ സര്‍വകലാശാല കാമ്പസിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപന പരിധികളിലേക്കും അന്തര്‍ സംസ്ഥാന തൊഴിലാളികളിലേക്കും ലഹരി എത്തിക്കുന്ന ഏജന്റാണെന്നാണ് പൊലീസ് പറയുന്നത്.