ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൽപകഞ്ചേരി: വൈലത്തൂരിൽ സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരുഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദിനെയാണ് (32) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെ.എം.എച്ച് ബസ് വൈലത്തൂർ ജങ്ഷനിൽ വെച്ച് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ബൈക്കിൽ ഇടിച്ച് മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്ന് ആരോപിച്ച് ബൈക്ക് യാത്രികനായ യുവാവ് ബസിൽ കയറി ഡ്രൈവർ സീറ്റിനു മുന്നിൽ കയറിയിരുന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും … Read more