ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം:നിയമ പോരാട്ടത്തിന് കുടുംബം

ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം:നിയമ പോരാട്ടത്തിന് കുടുംബം

തിരൂർ: ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമ പോരാട്ടത്തിലേക്ക്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ് അലിയുടെ മകൾ ജാസിറ എന്ന മോൾട്ടിയെ (25) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം എത്തിയത്. ഭർത്താവ് അനന്താവൂർ കൈത്തക്കര ചെനക്കലിലെ കുന്നത്ത് വീട്ടിൽ അഷ്റഫിന്റെയും മാതാപിതാക്കളായ ഇയ്യാത്തുമ്മു, അബു, ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ ഫസീല, ഭർതൃ സഹോദരി ബുഷ്റ … Read more

തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പിന് തുടക്കം

തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പിന് തുടക്കം

തിരൂര്‍: തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പ് സാഹിത്യകാരൻ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഗോപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു എന്നിവര്‍ സംസാരിച്ചു. കെ.എസ്. വെങ്കിടാചലം നന്ദി പറഞ്ഞു. തുടര്‍ന്ന് ചിത്രകല തല്‍പരരായ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ നടന്നു. ക്യാമ്പ് ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് സി.കെ. കുമാരന്‍, ചിത്രകാരന്‍മാരായ ബഷീര്‍ ചിത്രകൂടം, ദിനേശ് നക്ഷത്ര, ജോഷി പേരാമ്പ്ര, കരുണാകരന്‍ പേരാമ്പ്ര, ലിസി ഉണ്ണി, കെ.കെ. പ്രേംകുമാര്‍, … Read more

ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ശേഷം തിരൂരിലെ അമിനിറ്റി സെന്റർ തുറക്കുന്നു

ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ശേഷം തിരൂരിലെ അമിനിറ്റി സെന്റർ തുറക്കുന്നു

തിരൂർ: ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. അഞ്ചുവർഷം മുമ്പ് പണിപൂർത്തിയാക്കിയ തിരൂരിലെ അമിനിറ്റി സെന്ററാണ് നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ തുറക്കുന്നത്. സെപ്റ്റംബർ 19ന് സെന്ററിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കും. 2017 നവംബറിൽ താഴെപ്പാലത്താണ് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന വിശ്രമകേന്ദ്രമായ അമിനിറ്റി സെന്ററിന്റെ പണി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത്. മുൻ എം.എൽ.എ സി. മമ്മുട്ടിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 2017 നവംബർ 26ന് പൊതുമരാമത്ത് … Read more

കാപ്പ വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ

കാപ്പ വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ

തിരൂർ: ഗുണ്ട പ്രവർത്തന നിരോധന നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന ആലത്തിയൂർ സ്വദേശി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി.നിരവധി കേസുകളിൽ പ്രതിയായ ആലത്തിയൂർ സ്വദേശി ആലുക്കല്‍ സാബിനൂലിനെയാണ് (39) തിരൂർ സി.ഐ ജിജോയും സംഘവും പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ സാബിനൂൽ കഴിഞ്ഞ മാർച്ച് മാസത്തിലാണ് മലപ്പുറം ജില്ലയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി ഉത്തരവിറക്കിയത്. ചൊവ്വാഴ്ച രാത്രിയിൽ വീട്ടിലെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ പ്രതീഷ് … Read more

തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

തി​രൂ​ർ: തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. തി​രൂ​ർ ആ​ർ.​പി.​എ​ഫും എ​ക്സൈ​സും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. ര​ണ്ട് ബാ​ഗി​ലാ​യി എ​ട്ട​ര കി​ലോ ക​ഞ്ചാ​വ്, 30.58 ഗ്രാം ​എം.​ഡി.​എം.​എ, എ​ട്ട് ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​ർ, 10.51 ഗ്രാം ​വൈ​റ്റ് എം.​ഡി.​എം.​എ, പു​ക​വ​ലി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഓ​ണം പ്ര​മാ​ണി​ച്ച് ട്രെ​യി​ൻ വ​ഴി വ്യാ​പ​ക​മാ​യി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്നെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ആ​ർ.​പി.​എ​ഫ്, എ​ക്സൈ​സ്, എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. … Read more

തിരൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയില്ല: ഒ.പി കൗണ്ടർ വളഞ്ഞ് നാട്ടുകാർ

തിരൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയില്ല:  ഒ.പി കൗണ്ടർ വളഞ്ഞ്  നാട്ടുകാർ

തിരൂർ: ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒ.പി കൗണ്ടർ വളഞ്ഞു.രാവിലെ പത്തുമണിയോടുകൂടി ഡ്യൂട്ടി അവസാനിക്കുന്നതിനാലാണ് ടിക്കറ്റ് നൽകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞതായി നാട്ടുകാർ ആരോപിച്ചു. തിരൂരിലെ ജില്ല ആശുപത്രിയിൽ രണ്ട് സർജറി ഡോക്ടർമാരുണ്ടായിട്ടും പത്തുവരെയേ ഡ്യൂട്ടിയുണ്ടാകൂ എന്ന് പറയുന്നതിൽ എന്ന് ന്യായമാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം. വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ സൂപ്രണ്ടിനെ രോഗികൾ അന്വേഷിച്ചെങ്കിലും 11 ആയിട്ടും സൂപ്രണ്ട് ഡ്യൂട്ടിയിൽ എത്തിയിട്ടില്ല എന്നാണറിയാനാണ് കഴിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു. സർജറി ഡോക്ടറെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ പോലും മടങ്ങേണ്ട … Read more