തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പിന് തുടക്കം

തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പിന് തുടക്കം
Spread the love

തിരൂര്‍: തുഞ്ചന്‍പറമ്പില്‍ ചിത്രാങ്കണം ചിത്രകല ക്യാമ്പ് സാഹിത്യകാരൻ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

പി.കെ. ഗോപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു എന്നിവര്‍ സംസാരിച്ചു. കെ.എസ്. വെങ്കിടാചലം നന്ദി പറഞ്ഞു. തുടര്‍ന്ന് ചിത്രകല തല്‍പരരായ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ നടന്നു.

ക്യാമ്പ് ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് സി.കെ. കുമാരന്‍, ചിത്രകാരന്‍മാരായ ബഷീര്‍ ചിത്രകൂടം, ദിനേശ് നക്ഷത്ര, ജോഷി പേരാമ്പ്ര, കരുണാകരന്‍ പേരാമ്പ്ര, ലിസി ഉണ്ണി, കെ.കെ. പ്രേംകുമാര്‍, രാജേന്ദ്രന്‍ പുല്ലൂര്‍, കെ.എ. രജിന, ഷാജി കാവില്‍, ശ്രീജ പല്ലം, ശ്രീജിത്ത് കുമാര്‍, പി.ജി. ശ്രീനിവാസന്‍, സുചിത്ര ഉല്ലാസ്, നവീന്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Tirur News

Leave a Reply

Your email address will not be published. Required fields are marked *