Malappuram News : കുറുവ – ലോറി സ്‌കൂട്ടറിലിടിച്ച് ഡോക്ടർ മരിച്ചു. പെരിന്തൽമണ്ണ മലാപ്പറമ്പ് എം.ഇ.എസ്.മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഴമള്ളൂർ സമൂസ്പടി പൂച്ചമാന്തിയിലെ ഫൈസൽ പാറമ്മൽ (26) ആണ് മരിച്ചത്. എം.ഇ.എസ്.മെഡിക്കൽ കോളേജിൽ നിന്ന് അങ്ങാടിപുറത്തെ ക്ലിനിക്കിലേക്ക് പോകുമ്പോൾ പുത്തനങ്ങാടി ഗൈറ്റ് പടിയിവെച്ച് ഫൈസൽ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവ്: മുഹമ്മദ് മുസ്‌ലിയാർ. മാതാവ്:ആമിന.ഭാര്യ: ഡോ.നൗഷിദ. സഹോദരങ്ങൾ: റംല, ഹൈറുനീസ, ഷബീറലി, മുഹമ്മദലി.