ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ ആദരിച്ചു

Spread the love

ജീവരക്ഷ 2022 HOPE. BLOOD DONORSമീറ്റിൽ ജീവ കാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ചു. കോഴിക്കോട് വ്യാപാര ഭവനിലായിരുന്നു പ്രോഗ്രാം. ഇതിനു മുൻപും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി അവാർഡുകൾ അസീസിനെ തേടിയെത്തിയിട്ടുണ്ട്.

അഴുകിയ മൃതദേഹങ്ങൾ കണ്ടെടുക്കാനും പോസ്റ്റുമോർട്ടത്തിനു സഹായിക്കൽ മുതൽ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുന്ന മഠത്തിൽ അബ്ദുൽ അസിസ് നാട്ടുകാർക്ക് ഒരു മുതൽകൂട്ടാണ്. എട്ടാം വയസ്സിൽ ഉപ്പ മരിച്ച ശേഷം കുടുംബം പുലർത്താൻ ചെയ്ത തൊഴിലുകൾ തന്നെയാണ് ഈ സാഹസങ്ങൾക്കെല്ലാം അയാളെ സജ്ജനാക്കിയത്. അബ്ദുൾ അസീസ് ചെയുന്ന ഈ മനുഷ്യ കാരുണ്യ പ്രവർത്തനത്തിൽ പൂർണ്ണ പിന്തുണയാണ് ഭാര്യ ഹൈറുന്നിസയും മക്കൾ ഇർഫാനും സർഫീനയും ഹർഷാദും നൽകുന്നത്.

madathil-abdul-azeez-honoured

Leave a Comment