എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു

എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു

പെരിന്തൽമണ്ണ : എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു. മറ്റൊന്നിനെ പരിക്കേൽപ്പിച്ചു. പച്ചത്തുരുത്തിലെ പുത്തനാപറമ്പിൽ സുനിലിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളാണ് ആക്രമണത്തിനിരയായത്. ബുധനാഴ്‌ച രാത്രി ഒന്നോടെ പുറത്തിറങ്ങി നോക്കിയ സുനിലിന്റെ പിതാവാണ് ഒരു ആടിനെ കൊന്നനിലയിൽ കണ്ടത്. മറ്റൊന്നിനെ ആക്രമിക്കുന്നതും കണ്ടു. ടോർച്ച് തെളിച്ചതോടെ ആടിനെ ഉപേക്ഷിച്ച് ജീവി ഓടിപ്പോയി. രാവിലെ നോക്കുമ്പോൾ ജീവനറ്റ ആടിനെ കൂറച്ചുദൂരേക്കു കൊണ്ടുപോയി പകുതിയോളം തിന്നനിലയിലാണ് കണ്ടത്.പ്രദേശത്തു കണ്ട കാൽപ്പാടുകൾ വന്യജീവിയുടേതാണെന്നു സംശയിക്കുന്നു.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും

പെരിന്തൽമണ്ണ : രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് പിന്നിൽ ഓക്‌സിജൻ സിലിൻഡർ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപവും ഓരോ സോളാർ ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്. അനെർട്ടിനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ചുമതല നൽകിയിരിക്കുന്നത്. ഒരുമാസത്തിനകം ഇവ സ്ഥാപിക്കും. നാലു ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ … Read more

അ​ങ്ങാ​ടി​പ്പു​റം ബൈ​പാ​സി​ന് വീ​ണ്ടും പ്ര​തീ​ക്ഷ; കി​ഫ്ബി സം​ഘം 26ന് ​എ​ത്തും

അ​ങ്ങാ​ടി​പ്പു​റം ബൈ​പാ​സി​ന് വീ​ണ്ടും പ്ര​തീ​ക്ഷ; കി​ഫ്ബി സം​ഘം 26ന് ​എ​ത്തും

പെ​രി​ന്ത​ൽ​മ​ണ്ണ: 12 വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് റോ​ഡി​നാ​യി കി​ഫ്ബി സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​ത് പ​ദ്ധ​തി​ക്ക് വീ​ണ്ടും പ്ര​തീ​ക്ഷ​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്ത​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് തു​ട​ങ്ങി പെ​രി​ന്ത​ൽ​മ​ണ്ണ ഊ​ട്ടി റോ​ഡി​ലെ മാ​ന​ത്തു​മം​ഗ​ല​ത്ത് അ​വ​സാ​നി​ക്കു​ന്ന​താ​ണ് നി​ർ​ദി​ഷ്ട ബൈ​പാ​സ്. പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ ബൈ​പാ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന കാ​ര്യ​വും പ​ര​ഗി​ണ​ന​യി​ലു​ണ്ട്. റോ​ഡി​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കേ​ണ്ട​ത് 36.12688 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്. 4.01 കി.​മീ ദൂ​രം ഭൂ​മി ഏ​റ്റെ​ടു​ത്ത് റോ​ഡ് നി​ർ​മി​ക്കാ​ൻ 250 കോ​ടി രൂ​പ​യെ​ങ്കി​ലും പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു. പ​ദ്ധ​തി​ക്ക് ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ, ഇ​തു​വ​രെ … Read more

സ്‌പോട്ട് അഡ്‌മിഷൻ 

സ്‌പോട്ട് അഡ്‌മിഷൻ 

സ്‌പോട്ട് അഡ്‌മിഷൻ  ∙ പെരിന്തൽമണ്ണ എംഇഎ എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഓട്ടോമൊബീൽ എൻജിനീയറിങ് ബിടെക് കോഴ്‌സുകളിലേക്ക് ഇന്നും നാളെയും മറ്റന്നാളും സ്‌പോട്ട് അഡ്‌മിഷൻ നടത്തും. 9567024895.

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: 35 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു പേ​ര്‍ പെ​രി​ന്ത​ല്‍മ​ണ്ണ​യി​ൽ പി​ടി​യി​ല്‍. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ന്നും​പു​റം നൗ​ഫ​ല്‍ (28), പു​ളി​ക്ക​ല്‍ പ​ലേ​ക്കോ​ട് മ​ന്‍സൂ​ര്‍ (29) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മു​ഹ​മ്മ​ദ് യാ​സി​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്നും സി.​ഐ സി. ​അ​ല​വി അ​റി​യി​ച്ചു. എ.​എ​സ്.​ഐ ബൈ​ജു, ജി​ല്ല ആ​ന്‍റി​ന​ര്‍ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കുടുംബശ്രീ ‍തൊഴിൽ മേള നടത്തുന്നു

കുടുംബശ്രീ ‍തൊഴിൽ മേള നടത്തുന്നു

കുടുംബശ്രീ ‍തൊഴിൽ മേള മലപ്പുറം ∙ കുടുംബശ്രീ ജില്ലാ മിഷനും പെരിന്തൽമണ്ണ നഗരസഭയും ചേർന്നു 30ന് പെരിന്തൽമണ്ണ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 3 വരെ തൊഴിൽമേള നടത്തുന്നു. പത്താംക്ലാസ് യോഗ്യത മുതലുള്ള എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.  ഏകദേശം 35 കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 400 ജോലി ഒഴിവുകൾ പ്രതീക്ഷിക്കുന്നു. റജിസ്ട്രേഷൻ ഫീസില്ല. സ്പോട്ട് റജിസ്ട്രേഷനാണ്. ഒരു ഉദ്യോഗാർഥിക്ക് പരമാവധി  3 കമ്പനികളുടെ അഭിമുഖം മാത്രമേ അനുവദിക്കൂ. ഉദ്യോഗാർഥികൾ ബയോഡേറ്റ (3 കോപ്പി), … Read more