പെരിന്തൽമണ്ണ: 12 വർഷമായി മുടങ്ങിക്കിടക്കുന്ന അങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡിനായി കിഫ്ബി സംഘം സ്ഥലപരിശോധനക്കെത്തുന്നത് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാകുന്നു. ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തത്തിന് സമീപത്തുനിന്ന് തുടങ്ങി പെരിന്തൽമണ്ണ ഊട്ടി റോഡിലെ മാനത്തുമംഗലത്ത് അവസാനിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ബൈപാസ് പൂർത്തിയാക്കുന്ന കാര്യവും പരഗിണനയിലുണ്ട്. റോഡിനായി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടത് 36.12688 ഹെക്ടർ ഭൂമിയാണ്. 4.01 കി.മീ ദൂരം ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കാൻ 250 കോടി രൂപയെങ്കിലും പ്രാഥമികമായി കണക്കാക്കുന്നു. പദ്ധതിക്ക് തയാറാക്കിയ രൂപരേഖ, ഇതുവരെ നടത്തിയ ഒരുക്കങ്ങൾ എന്നിവ നേരിൽ കാണാൻ ഒക്ടോബർ 26ന് അങ്ങാടിപ്പുറത്ത് ഉദ്യോഗസ്ഥ സംഘം എത്തുമെന്നാണ് കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.എം. അബ്രഹാം, നജീബ് കാന്തപുരം എം.എൽ.എയെ അറിയിച്ചത്.
Related Posts
സൂപ്പർ ലീഗ് കേരള; പയ്യനാട്ട് പന്തുരുണ്ടു
- Editor
- September 10, 2024
- 0
Spread the love മഞ്ചേരി: സന്തോഷ് ട്രോഫിയുടെ ആരവത്തിന് പിന്നാലെ കാൽപന്തിനെ ഹൃദയതാളമാക്കിയ പയ്യനാട്ടിൽ വീണ്ടും പന്തുരുണ്ടു. കേരളത്തിന്റെ ഫുട്ബാള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരളക്കാണ് ഇത്തവണ പയ്യനാട് ആതിഥേയത്വം […]
പുതുതലമുറക്ക് മനുഷ്യത്വ പാഠങ്ങൾ പകർന്നുനൽകണം -മന്ത്രി ആർ. ബിന്ദു
- Editor
- October 10, 2023
- 0
Spread the love മഞ്ചേരി: മനുഷ്യത്വത്തിന്റെ പാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകാൻ വിദ്യാലയങ്ങളിലെ ബോധപൂർവമായ ശ്രമങ്ങൾക്ക് ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ആർ. ബിന്ദു. മഞ്ചേരി യതീം ഖാന ഹയർസെക്കൻഡറി സ്കൂളിൽ ‘തണൽക്കൂട്ട്’ വിദ്യാർഥികൾക്ക് നിർമിച്ചു […]
മലപ്പുറത്ത് വനത്തിനകത്തെ ഏക പോളിങ് ബൂത്തിൽ 461 വോട്ടർമാർ
- Editor
- April 25, 2024
- 0
Spread the love കരുളായി: വനത്തിനകത്ത് ആദിവാസികള്‍ക്കു മാത്രമായുള്ള ഏക പോളിങ് ബൂത്തായ നെടുങ്കയത്ത് ഇത്തവണ 461 വോട്ടര്‍മാർ. പുതിയ വോട്ടര്‍മാരെ ഉൾപ്പെടുത്തി 474 പേരായെങ്കിലും മരിച്ചതും ഇരട്ടിപ്പ് വന്നതുമായ 13 വോട്ടര്‍മാരെ നീക്കം […]