വീട്​ കുത്തിത്തുറന്ന് ​23 പവനും 4.15 ലക്ഷം രൂപയും കവർന്നു

വീട്​ കുത്തിത്തുറന്ന് ​23 പവനും 4.15 ലക്ഷം രൂപയും കവർന്നു

മ​ങ്ക​ട: വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. വെ​ള്ളി​ല കോ​ഴി​പ്പ​റ​മ്പ് ചോ​ലോം​പാ​റ വീ​ട്ടി​ൽ പ്ര​മോ​ദ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ത്ത് 23.75 പ​വ​ൻ സ്വ​ർ​ണ​വും 4,15,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​ത്. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് വീ​ട് പൂ​ട്ടി ആ​ല​പ്പു​ഴ​യി​ൽ പോ​യി 10ന് ​വൈ​കീ​ട്ട് 4.30ന് ​തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. മ​ങ്ക​ട എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ്, എ.​എ​സ്.​ഐ അ​ബ്ദു​ൽ സ​ലാം, എ​സ്.​ഒ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സി.​പി.​ഒ​മാ​രാ​യ ഷി​നോ​ജ്, സോ​ണി ജോ​ൺ​സ​ൺ എ​ന്നി​വ​രാ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

പി.ജി. സീറ്റൊഴിവ്

പി.ജി. സീറ്റൊഴിവ്

പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ എം.എ. അറബിക് (ഈഴവ-2, ഇ.ഡബ്ല്യൂ.എസ്.-2, ഒ.ബി.എച്ച്-2, എസ്.സി.-3, എസ്.ടി.-1), എം.എ. ഇംഗ്ലീഷ്(എസ്.ടി.-2), എം.കോം(എസ്.ടി.-2), എം.എസ്.സി. മാത്തമാറ്റിക്സ് 9 എസ്.സി-4, എസ്.ടി-1), എം.എസ്.സി. ഫിസിക്സ്(എസ്.സി-1, എസ്.ടി-1) കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ആറിന് ഉച്ചയ്ക്ക് രണ്ടിനകം കോളേജ് ഓഫീസിൽ എത്തണം-ഫോൺ-04933227370). പെരിന്തൽമണ്ണ : ചെറുകര എസ്.എൻ.ഡി.പി. യോഗം ശതാബ്ദി സ്മാരകകോളേജിൽ എം.കോം., എം.എസ്.സി. കെമിസ്ട്രി കോഴ്‌സുകളിൽ ജനറൽ മെറിറ്റ്, സംവരണസീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ ആറിന് വൈകീട്ട് മൂന്നിനകം കോളേജ് ഓഫീസിൽ ഹാജരാകണം

മലപ്പുറത്തിന്‍റെ സെവൻസ് ആരവം രണ്ടു ദിവസം യു.എ.ഇയിലും

മലപ്പുറത്തിന്‍റെ സെവൻസ് ആരവം രണ്ടു ദിവസം യു.എ.ഇയിലും

പെരിന്തൽമണ്ണ: മലപ്പുറത്തിന്‍റെ മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഇനി യു.എ.ഇയുടെ മണ്ണിലേക്കും. അര നൂറ്റാണ്ട് തികയുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് പന്തുരുളുക കടലിനക്കരെയാവും. യു.എ.ഇയിലെ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കെഫയുമായി സഹകരിച്ചാണ് പെരിന്തൽമണ്ണയിൽ നടത്തുന്നതോടൊപ്പം സമാന്തരമായി ദുബൈയിലും ടൂർണമെന്റ് നടത്തുക. ഒക്ടോബർ 22, 23 തീയതികളിൽ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് അജ്മാനിലെ വിന്നേഴ്സ് ഗ്രൗണ്ടിലും ദുബൈ ഖിസൈസിലെ സ്റ്റാർ സ്കൂൾ ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനായി കാദറലി … Read more

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പള്ളിപ്പുറംകര അമ്പനാട്ട് വീട്ടിൽ മഹേഷ് (46) ആലുവ അശോകപുരം കുറിയിക്കാട് വീട്ടിൽ മുഹമ്മദ് യാസീൻ (27) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.സെപ്റ്റംബർ 23ന് രാത്രി പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം കെ.എം കോംപ്ലക്സിൽ നിർത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്. ഉടമ പുറത്തു പോയി തിരിച്ചുവന്ന സമയം ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. അപരിചിതനായ വ്യക്തി ബൈക്കെടുത്ത് വേറൊരാളെ … Read more

‘പൊറോട്ടയല്ല…കുഴിമന്തിയാണ് ബെസ്റ്റ്’; രാഹുലിനെ കളിയാക്കി പെരിന്തല്‍മണ്ണയില്‍ ഡിവൈഎഫ്‌ഐ ബാനർ

‘പൊറോട്ടയല്ല…കുഴിമന്തിയാണ് ബെസ്റ്റ്’; രാഹുലിനെ കളിയാക്കി  പെരിന്തല്‍മണ്ണയില്‍ ഡിവൈഎഫ്‌ഐ ബാനർ

പെരിന്തൽമണ്ണ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെ കളിയാക്കി ഡിവൈഎഫ്‌ഐ ബാനര്‍. ‘പൊറോട്ടയല്ല പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്’ എന്നാണ് ബാനര്‍. ഏലംകുളം കമ്മിറ്റിയാണ് സിപിഎം ഓഫിസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്. ഇത് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അപമാനിക്കുന്നതാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി. ബൽറാം പറഞ്ഞു. ‘കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ’ എന്ന കുറിപ്പോടെ ബൽറാം ചിത്രം പങ്കുവച്ചിട്ടുണ്ട്. നേരത്തെയും സിപിഎം നേതാക്കൾ യാത്രയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകളും പോസ്റ്ററുകളും ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. … Read more

വാ​ഹ​ന പാ​ര്‍ട്സ്, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യി​യിൽ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ

വാ​ഹ​ന പാ​ര്‍ട്സ്, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യി​യിൽ  മയക്കുമരുന്ന് കടത്തിയ  യുവാവ് പിടിയിൽ

കൊ​ള​ത്തൂ​ർ: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കോ​ടി രൂ​പ​യോ​ളം വി​ല​യു​ള്ള 140 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി കൊ​ള​ത്തൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​റ്റ​ത്തൂ​ര്‍ കാ​ള​ങ്ങാ​ട​ന്‍ സു​ബൈ​ര്‍ (42) ആ​ണ് പ​ട​പ്പ​റ​മ്പി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു, വീ​രാ​ജ്പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് ഇ​വ എ​ത്തി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പെ​രി​ന്ത​ല്‍മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ, കൊ​ള​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ സി. ​അ​ല​വി, സു​നി​ല്‍ പു​ളി​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ള​ത്തൂ​ര്‍ എ​സ്.​ഐ ടി.​കെ. ഹ​രി​ദാ​സ്, എ​സ്‌.​ഐ എ.​എം. യാ​സി​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘം ഒ​രാ​ഴ്ച​യോ​ളം ന​ട​ത്തി​യ … Read more