സമസ്ത പണ്ഡിത സമ്മേളനത്തിന് ഉജ്ജ്വല സമാപനം
പട്ടിക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉലമ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ആദര്‍ശ, പ്രബോധന മേഖലയില്‍ കരുത്തുറ്റ മുന്നേറ്റങ്ങൾക്കുള്ള പ്രതിജ്ഞ പുതുക്കിയാണ് സമ്മേളനം സമാപിച്ചത്. സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചാരണം, തെറ്റായ ആശയങ്ങൾ സംബന്ധിച്ച് സമുദായത്തെ ബോധവത്കരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമസ്ത ജില്ലകള്‍തോറും സമ്മേളനം സംഘടിപ്പിക്കുന്നത്. അതിന്റെ പ്രഥമ സമ്മേളനമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നടന്നത്. മുദർരിസുമാര്, ഖത്തീബുമാര്‍, സ്വദ്ര്‍ മുഅല്ലിമുകള്‍ തുടങ്ങി മൂവായിരത്തോളം പ്രതിനിധികള്‍ രണ്ടു ദിവസത്തെ പഠന ക്യാമ്പുകളിൽ … Read more