വിവിധ വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ മഞ്ചേരി  കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു

വിവിധ വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു

Manjeri News :  റവന്യു, പൊലീസ്, ജിയോളജി വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നു. ബസ് സ്റ്റാൻഡ് ഡംപിങ്‌ യാർഡ് ആക്കരുതെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി.10 മുതൽ 20 വരെ ലോറികൾ, മണ്ണുമാന്തി യന്ത്രങ്ങൾ, മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നത് ബസുകളുടെ സുഗമമായ സർവീസിനെ ബാധിക്കുന്നു. ബസ് ജീവനക്കാർ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇത്തരം പാർക്കിങ് ഒഴിവാക്കണമെന്ന് നഗരസഭാധ്യക്ഷ വി.എം.സുബൈദ ആവശ്യപ്പെട്ടു.

പിടികൂടുന്ന വാഹനങ്ങൾ നിർത്താൻ സ്ഥലം ഇല്ലാത്തതിനാലാണ് പാർക്ക് ചെയ്യുന്നതെന്നും വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നും തഹസിൽദാർ ഹാരിസ് കപൂർ പറഞ്ഞു.നെല്ലിപറമ്പ് മുതൽ ജസീല ജംക്‌ഷൻ വരെ റോഡിന്റെ തകർച്ച പരിഹരിക്കണം. നഗരത്തിലെ നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കണം. പുതിയ നടപ്പാതകളിൽ വരെ സാധനങ്ങൾ ഇറക്കി വച്ച് കച്ചവടം നടത്തുന്നത് ഒഴിവാക്കാൻ നടപടിയെടുക്കണം. ടി.പി.വിജയകുമാർ ആധ്യക്ഷ്യം വഹിച്ചു. വി.പി.ഫിറോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.മുഹമ്മദ്, എ.എം.അഷ്റഫ്, ഇ.അബ്ദുല്ല, നൗഷാദ് മണ്ണിശ്ശേരി, കെ.എം.ജോസ്, സി.ടി.രാജു, കെ.പി.എ.നസീർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *