‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

‘ആസാദ് കശ്മീർ’ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയത്. ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡൽഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണിത്. ഈ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, … Read more

മലപ്പുറത്ത് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

മലപ്പുറത്ത് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

മലപ്പുറം ചേപ്പൂരിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. മഞ്ചേരി മുൻസിഫ് കോടതിയാണ് അനിശ്ചിത കാലത്തേക്ക് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്. പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ ക്വാറി പ്രവർത്തിപ്പിക്കരുതെന്ന കർശന നിർദ്ദേശം നൽകി. 2018ലാണ് ക്വാറി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ പത്തോളം കരിങ്കൽ ലോഡുകൾ ഒരു ദിനം ഖനനം നടത്തിയിരുന്ന ക്വാറിയിൽ, ഇപ്പോഴത് നൂറിലധികം ലോഡുകളായി വർധിച്ചു. ക്വാറിയുടെ അൻപത് മീറ്റർ ചുറ്റളവിൽ തന്നെ വീടുകളാണ്. ഖനനം മൂലം പുതിയ വീടുകൾക്ക് … Read more

കോയമ്പത്തൂരിൽ ബൈക്ക് അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

കോയമ്പത്തൂരിൽ  ബൈക്ക് അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: ബൈക്കില്‍ നാട്ടിലേക്ക് മടങ്ങവെ കോയമ്പത്തൂരില്‍വെച്ച് മറ്റൊരു ബൈക്കിലിടിച്ച് മലപ്പുറത്തുകാരനായ 33കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മലപ്പുറം കണ്ണമംഗലം അച്ചനമ്പലം മച്ചിങ്ങല്‍ ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്നആലുങ്ങല്‍ അബ്ദുല്‍കരീമിന്റെ മകന്‍ റഫീഖ് (33)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. ഈരോ ഡില്‍ ബേക്കറി നടത്തുന്ന യുവാവ് സ്ഥാപനത്തിലെ പന്താരങ്ങാടി സ്വദേശിയായ ജീവനക്കാരനോടൊപ്പം ബൈക്കില്‍ നാട്ടിലേക്ക് മടങ്ങവെ കോയമ്പത്തൂരില്‍ വച്ച് മറ്റൊരു ബൈക്കിലിടിച്ച് അപകടത്തില്‍ പൊടുകയായിരുന്നു. കൂടെ സഞ്ചരിച്ച സഹയാത്രികന്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. … Read more

ലൈസൻസ് ലേണേഴ്സ് ടെസ്റ്റുകൾ 
ഇന്നുമുതൽ നേരിട്ട്

മലപ്പുറം : വാഹന ലൈസൻസിനായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ (Learner’s License Tests ) 22 മുതൽ ബന്ധപ്പെട്ട ആർടി ഓഫീസുകളിൽതന്നെ നടത്തും. കോവിഡ് പശ്ചാത്തലത്തിലായിരുന്നു അപേക്ഷകർ ഓഫീസിൽ ഹാജരാവാതെ ഓൺലൈൻ പരീക്ഷ എഴുതുന്ന സംവിധാനം ആരംഭിച്ചത്. സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നേരിട്ടാക്കിയത്. ടെസ്റ്റ് നടത്തേണ്ട തീയതി ബുക്ക് ചെയ്ത അപേക്ഷകർ ബുക്ക്ചെയ്ത ദിവസം സമയത്തിന് ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷക്ക് ഹാജരാവണമെന്ന് ആർടിഒ സി … Read more

ഓൺലൈൻ ബുക്കിങ് റസ്റ്റ് ഹൗസുകളെ ജനകീയമാക്കി -മന്ത്രി മുഹമ്മദ് റിയാസ്

ഓൺലൈൻ ബുക്കിങ് റസ്റ്റ് ഹൗസുകളെ ജനകീയമാക്കി -മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി: ഓൺലൈൻ ബുക്കിങ് സംവിധാനം കൊണ്ടുവന്നതോടെ റസ്റ്റ് ഹൗസുകൾ ജനകീയ റസ്റ്റ് ഹൗസുകളായി മാറിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ റസ്റ്റ് ഹൗസുകളിൽനിന്ന് താമസയിനത്തിൽ എട്ടുകോടിയിലധികം രൂപയാണ് വരുമാനം ലഭിച്ചത്. 2021 നവംബറിനുശേഷം 52,079 പേരാണ് താമസത്തിന് റസ്റ്റ് ഹൗസുകൾ തിരഞ്ഞെടുത്തത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൽ കോംപോസിറ്റ് ടെൻഡർ നടപ്പാക്കാൻ തീരുമാനിച്ചതായും റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയവത്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊന്നാനി ചന്തപ്പടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് … Read more

മലപ്പുറം കണ്ണമംഗലത്ത് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

മലപ്പുറം കണ്ണമംഗലത്ത് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

മലപ്പുറം: മലപ്പുറം കണ്ണമംഗലത്ത് വിവാഹച്ചടങ്ങിനു പോകാന്‍ മാതാവിനോടൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കാറിടിച്ച് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി മരിച്ചു.  രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിനു പോകാന്‍ അമ്മ സരിതക്കൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വരികയായിരുന്ന കാറിടിച്ചാണ് അപകടം. സരിതയുടെ സഹോദരി പുത്രി, കാവനൂരില്‍ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു.ഇരുവരേയും കുന്നുംപുറം സ്വകാര്യ … Read more