മഞ്ചേരി മെഡിക്കല്‍ കോളജില്‍ സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്ന്; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ

മഞ്ചേരി മെഡിക്കല്‍ കോളജില്‍ സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്ന്; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ

മലപ്പുറം: സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്നാരോപിച്ച് ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ. ഓമാനൂർ സ്വദേശി കെ. മുഹമ്മദ് ഷാഫിയാണ് കലക്ടറുടെ ചേംബറിന് മുന്നിൽ സമരം നടത്തിയത്. എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചില്‍ 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടും 60 ശതമാനത്തോളം ഭിന്നശേഷിയുള്ള തന്നെ ജോലിക്ക് പരിഗണിച്ചില്ലെന്നാണ് ഷാഫിയുടെ പരാതി.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ തന്‍റെ സീനിയോറിറ്റി മറികടന്ന് ഒരാള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും ഷാഫി ആരോപിച്ചു. പ്രശ്‌നത്തിന് ഏഴ് ദിവസത്തിനകം പരിഹാരം വേണമെന്നും ജോലി ലഭിക്കുന്നതുവരെ കലക്ടര്‍ ചേംബറിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും ഷാഫി അറിയിച്ചു.

തിങ്കളാഴ്ച രാവിലെ കലക്ടറേറ്റിലെത്തിയ ഷാഫി കലക്ടറെ കണ്ട് വീണ്ടും പരാതി നല്‍കി. അതേസമയം, സീനിയോറിറ്റി മറികടന്നിട്ടില്ലെന്നാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അധികൃതർ പറയുന്നത്.

malappuram local news in www.malappuramnews.in

Leave a Reply

Your email address will not be published. Required fields are marked *