കൊണ്ടോട്ടി: രണ്ടുദിവസമായി നിലക്കാതെ തുടരുന്ന മഴയില്‍ കൊണ്ടോട്ടി നഗരവും സമീപ ഗ്രാമങ്ങളും വെള്ളക്കെട്ടിലായി. നിരത്തുവക്കുകളിലെ ഓടകള്‍ അടഞ്ഞതോടെ മഴവെള്ളവും മാലിന്യവവും റോഡില്‍ പരന്നൊഴുകുന്ന അവസ്ഥയാണ്. മഴക്കാല പൂര്‍വ ശുചീകരണം കാര്യക്ഷമമാകാത്തതിനാൽ കാല്‍നട യാത്രക്കുപോലും ദുരിതപൂർണമാണ്. […]
Category: Malappuram
പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ പുതിയ ഓഫിസർ എത്തി
പൊന്നാനി: വില്ലേജ് ഓഫിസറായി പ്രവർത്തിക്കാൻ ആരും തയാറാവാതിരുന്ന പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ ഒടുവിൽ പുതിയ ഓഫിസറെത്തി. പൊന്നാനി താലൂക്ക് ഓഫിസിലെ ഹെഡ് ക്ലർക്ക് ആർ. ദീപുരാജാണ് നിയമിതനായത്. നേരത്തേ ഉണ്ടായിരുന്ന ഓഫിസർ ദീർഘാവധിയിൽ പോയതോടെയാണ് […]
യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട വള്ളം രക്ഷപ്പെടുത്തി
താനൂർ: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് വിഭാഗത്തിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് ടീമിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട സുറൂർ ഇൻബോർഡ് വള്ളമാണ് എൻജിൻ തകരാറായി […]
വള്ളിക്കുന്നിൽ മൂന്ന് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്
വള്ളിക്കുന്ന്: തിങ്കളാഴ്ച മുതൽ മൂന്ന് ട്രെയിനുകളാണ് വള്ളിക്കുന്നിൽ യാത്രക്കാർക്കായി നിർത്തുക. ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകൾക്കും തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിനുമാണ് സ്റ്റോപ് അനുവദിച്ചത്. പുലർച്ച 05.49ന് കണ്ണൂർ മെമു വള്ളിക്കുന്നിലെത്തും. തിരിച്ച് ഷൊർണൂരിലേക്കുള്ള വണ്ടി രാത്രി […]
വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത് വൻ അപകടം
കാളികാവ്: തെങ്ങ് ചതിച്ചു. തെങ്ങിൽ കയറി പുഴയിലേക്ക് ചാടാൻ റെഡിയായി നിന്ന യുവാക്കൾക്ക് മുന്നേ തെങ്ങ് പൊട്ടി വീണു. ആ വീഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാളികാവ് ഉദിരംപൊയിലിൽ കെട്ടുങ്ങൽ ചിറയിൽ കുളിക്കാനെത്തിയ ഏഴ് […]
കൊണ്ടോട്ടി കെ.എം.സി.സി ഹജ്ജ് വളൻറിയർമാരെ ആദരിച്ചു
ജിദ്ദ: ഈ വർഷം ഹജ്ജ് വളൻറിയർ സേവനം ചെയ്ത കൊണ്ടോട്ടി മണ്ഡലത്തിൽനിന്നുള്ള വളൻറിയർമാരെ ആദരിച്ചു. ശറഫിയ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. […]