കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
മഞ്ചേരി: കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം.നിലമ്പൂർ ഭാഗത്തുനിന്ന് മഞ്ചേരി ഭാഗത്തേക്ക് ഫർണിച്ചറുമായി വരുകയായിരുന്ന മിനി ലോറിയും മഞ്ചേരിയിൽനിന്ന് എടവണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനി ലോറി ഡ്രൈവർ ചീനിക്കൽ സ്വദേശി സിറാർ, സഹോദരൻ ഷാഫി എന്നിവർക്ക് സാരമായി പരിക്കേറ്റു. ജീപ്പിൽ ഒരു കുട്ടിയും സ്ത്രീയുമടക്കം മൂന്ന് പേരുമുണ്ടായിരുന്നു. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. … Read more