തൃപ്രങ്ങോട് പഞ്ചായത്ത് ബജറ്റ്; ഗ്രാമവണ്ടിയിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര

തി​രൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​ക്കും കു​ടി​വെ​ള്ള​ത്തി​നും കാ​യി​ക മേ​ഖ​ല​ക്കും പ്രാ​ധാ​ന്യം ന​ൽ​കി തൃ​പ്ര​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര നടപ്പാക്കും. നെ​ൽ​കൃ​ഷി വി​ക​സ​ന്ന പ​ദ്ധ​തി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും ത​രി​ശ് ര​ഹി​ത തൃ​പ്ര​ങ്ങോ​ട് എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നും തു​ക വ​ക​യി​രു​ത്തി. നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വ​ളം – കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ന് ആ​ധു​നി​ക ഡ്രോ​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. കാ​യി​ക മേ​ഖ​ല​ക്ക് പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി സ്പോ​ർ​ട്സ് ഹ​ബ് ആ​രം​ഭി​ക്കും. നീ​ന്ത​ൽ, ഷ​ട്ടി​ൽ, വോ​ളി​ബാ​ൾ, ചെ​സ് തു​ട​ങ്ങി​യ​വ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ള​പ്പാ​ള​ക്കു​ള​വും … Read more

മ​ഞ്ചേ​രി​യി​ലെ ഗ​താ​ഗ​ത പ​രി​ഷ്കാ​രം; ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​ർ.​ടി.​എ​ക്ക് നി​ർ​ദേ​ശം

മ​ഞ്ചേ​രി​യി​ലെ ഗ​താ​ഗ​ത പ​രി​ഷ്കാ​രം; ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​ർ.​ടി.​എ​ക്ക് നി​ർ​ദേ​ശം

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ൽ ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. റീ​ജി​യ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) മ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ​രി​ഷ്കാ​രം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ന​ൽ​കി​യ റി​ട്ട് ഹ​ര​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സ് ഫെ​ബ്രു​വ​രി 21ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ന​ഗ​ര​ത്തി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്താ​ൻ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തി​രെ ബ​സ് ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. … Read more

കാട്ടുപന്നിക്കൂട്ടം കടകളിലേക്ക് പാഞ്ഞുകയറി; ജീവനക്കാർ ഓടി രക്ഷപ്പെട്ടു, ഒടുവിൽ പത്തെണ്ണത്തെയും വെടിവെച്ച് കൊന്നു

മലപ്പുറം:  മേലാറ്റൂർ: കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികൾ ഓടിക്കയറിയത്. കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പന്നികൾ കൂട്ടത്തോടെ ഇരച്ചുകയറി​യതോടെ കടയിൽ നിന്ന് ജീവനക്കാർ ഇറങ്ങിയോടി. നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും പന്നികൾ തകർത്തു. പൊലീസും പഞ്ചായത്ത്-വില്ലേജ് അധികൃതരും സംഭവസ്ഥലത്തെത്തി. പത്ത് പന്നികളെയും വെടിവെച്ചുകൊന്നു. മങ്കടയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പന്നികളെ തുരത്തിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് … Read more

തണ്ടുകോട് അംഗൻവാടി; കുട്ടികളെ അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം

തണ്ടുകോട് അംഗൻവാടി;
കുട്ടികളെ അയക്കാതെ
രക്ഷിതാക്കളുടെ പ്രതിഷേധം

കാ​ളി​കാ​വ്: നി​ർ​മാ​ണം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ത​ണ്ടു​കോ​ട് അം​ഗ​ൻ​വാ​ടി തു​റ​ന്നു​കൊ​ടു​ത്തി​ല്ല. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ൻ​വാ​ടി ബ​ഹി​ഷ്ക​രി​ക്കു​ക​യും ഒ​രു​കു​ട്ടി​യെ​പ്പോ​ലും പ​റ​ഞ്ഞ​യ​ക്കാ​തെ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് ത​ണ്ടു​കോ​ട് അം​ഗ​ൻ​വാ​ടി​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ദു​രി​ത​മാ​യ​ത്. ഇ​തോ​ടെ​യാ​ണ് അം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് കു​ട്ടി​ക​ളെ പ​റ​ഞ്ഞു​വി​ടാ​തെ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​മാ​രം​ഭി​ച്ച​ത്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് ഏ​റെ​യാ​യി. പ്ലം​ബി​ങ് അ​ട​ക്കം ചി​ല പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. അ​വ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ര​ണ്ടു വ​ർ​ഷ​മാ​യി പാ​ത​യോ​ര​ത്തെ ഷ​ട്ട​ർ റൂ​മി​ൽ പൊ​ടി​യും … Read more

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി. ചെടികളും റോഡുകളും മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രമേ കാണാനാകൂ. ഇതിനിടയിൽ ബാരാമുള്ള– ബനിഹാൽ മേഖലയിൽ പാഞ്ഞുപോകുന്ന ട്രെയിനിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കശ്മീർ താഴ്‌വരകളിലെ മഞ്ഞുവീഴ്ച എന്ന കുറിപ്പോടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവെക്കുകയും ചെയ്തു. ഒറ്റ നോട്ടത്തിൽ റെയിൽവേ ട്രാക്ക് ഏതാണെന്ന് പോലും കണ്ടെത്താൻ പറ്റാത്ത വിധം മഞ്ഞുവീണു കിടക്കുകയാണ്. കാശ്മീരിലേക്ക് … Read more

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ … Read more