കൊ​ണ്ടോ​ട്ടി​യി​ല്‍ ല​ഹ​രി വേ​ട്ട; ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്തർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി​യി​ല്‍ ല​ഹ​രി വേ​ട്ട; ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്തർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി: വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 7.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ർ​ധ​മാ​ന്‍ മ​ന്‍ഡേ​ശ്വ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​സ്ഫ​ര്‍ അ​ലി (32), മ​ക്ബൂ​ല്‍ ഷെ​യ്ക്ക് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണി​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​സ്ഫ​ര്‍ അ​ലി​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ തീ​വ​ണ്ടി മാ​ർ​ഗം ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. വി​ല്‍പ​ന​ക്കാ​യി ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ ക​ഞ്ചാ​വ് കൊ​ണ്ടോ​ട്ടി നീ​റ്റാ​ണി​മ്മ​ലി​ല്‍ മ​ക്ബൂ​ലി​ന് കൈ​മാ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. … Read more

11 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കാ​ളി​കാ​വ് (മലപ്പുറം): ക​ർ​ഷ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും തു​ണ​യാ​യി കാ​ളി​കാ​വി​ലും ചോ​ക്കാ​ടും വീ​ണ്ടും കാ​ട്ടു​പ​ന്നി വേ​ട്ട. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ളി​യേ​ക്ക​ൽ, കൂ​രി​പ്പൊ​യി​ൽ, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്ങോ​ട് വെ​ള്ള​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വേ​ട്ട ന​ട​ത്തി​യ​ത്. കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ഷി​ജി​മോ​ൾ, ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ.​പി. സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. പ​തി​നൊ​ന്ന് പ​ന്നി​ക​ളെ​യാ​ണ് വ്യാ​ഴാ​ഴ്ച വെ​ടി​വെ​ച്ച് കൊ​ന്ന​ത്. വേ​ട്ട​പ്പ​ട്ടി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ന്നി​ക​ളെ പു​റ​ത്തു​ചാ​ടി​ച്ച​ത്. പാ​ല​ക്കാ​ട് മ​ല​ബാ​ർ ആ​ർ​മ​റി ഉ​ട​മ പി.​എ​സ്. ദി​ലീ​പ് മേ​നോ​ൻ, എം.​എം. സ​ക്കീ​ർ ഹു​സൈ​ൻ … Read more

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു

നി​ല​മ്പൂ​ർ: 33.5 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കേ​സ് ന​ട​പ​ടി​ക്കി​ടെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നി​ല​മ്പൂ​ർ വ​ല്ല​പ്പു​ഴ ചാ​ലി​യി​ലെ തൊ​ട്ടി​യ​ൻ വീ​ട്ടി​ൽ ഫെ​ബി​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ട്ടു​പ്ര​തി​യാ​യ നി​ല​മ്പൂ​ർ ഏ​നാ​ന്തി വ​ള​നൊ​ടി വി​ഷ്ണു ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. നി​ല​മ്പൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​ആ​ർ. ര​തീ​ഷും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കേ​സ് രേ​ഖ​ക​ൾ ത​യാ​റാ​ക്കി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഒ​ന്നാം പ്ര​തി​യെ​യും തൊ​ണ്ടി​ക​ളും നി​ല​മ്പൂ​ർ റേ​ഞ്ച് ഓ​ഫി​സി​ന് കൈ​മാ​റി. അ​സി. എ​ക്സൈ​സ് … Read more

പു​ലി​യു​ടെ ആ​ക്ര​മ​ണം; മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​ണി സ്ഥാ​പി​ച്ചു

പ​ട്ടി​ക്കാ​ട്​: പു​ലി​പ്പേ​ടി​യി​ലാ​യ കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ മേ​ൽ​മു​റി പ്ര​ദേ​ശ​ത്ത്​ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ലി​ക്കെ​ണി സ്ഥാ​പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ആ​ർ.​ആ​ർ.​ടി സം​ഘ​മെ​ത്തി കെ​ണി​വെ​ക്കു​ന്ന സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​ന്​ ശേ​ഷം വ​ണ്ടൂ​ർ ഫോ​റ​സ്റ്റ്​ ഓ​ഫി​സി​ൽ​നി​ന്ന്​ വൈ​കീ​ട്ട്​ അ​ഞ്ച്​ മ​ണി​യോ​ടെ കെ​ണി മേ​ൽ​മു​റി​യി​ലെ​ത്തി​ച്ചു. വാ​ഹ​നം ക​ട​ന്നു​ചെ​ല്ലാ​ത്ത മ​ല​യ​ടി​വാ​ര​ത്തേ​ക്ക്​ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​​ടെ​യെ​ത്തി​ച്ച കെ​ണി അ​വ​സാ​ന​മാ​യി ര​ണ്ടു​ത​വ​ണ ആ​ടു​ക​ളെ ന​ഷ്ട​പ്പെ​ടു​ക​യും പു​ലി​യു​ടെ സ്ഥി​ര​സാ​ന്നി​ധ്യ​വു​മു​ള്ള ഭാ​ഗ​ത്താ​ണ്​ വെ​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡി.​എ​ഫ്.​ഒ കെ​ണി​വെ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ നാ​ട്ടു​കാ​ർ​ക്ക്​ ​ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ്​ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ … Read more

പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. സിദ്ദീഖ് അലിയെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ച വൈകീട്ട് ആറോടെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കരാട്ടെ പരിശീലകനെതിരെ വാഴക്കാട് പൊലീസിന് പിതാവ് പരാതി നൽകിയത്. പരിശീലകൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാൽ പെൺകുട്ടി മാനസികമായി തളർന്നെന്നും പ്രതിയെ പിടികൂടണമെന്നും പരാതിയിൽ പറയുന്നു. പ്രതിയെ … Read more

പൊന്നാനിയിൽ കടൽഭിത്തി നിർമാണം അടുത്ത ആഴ്ച തുടങ്ങും

പൊന്നാനിയിൽ കടൽഭിത്തി നിർമാണം അടുത്ത ആഴ്ച തുടങ്ങും

പൊ​ന്നാ​നി: പ​ത്ത് കോ​ടി രൂ​പ ​ചെ​ല​വി​ൽ 1084 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ക​ട​ൽ​ഭി​ത്തി​യു​ടെ പ്ര​വൃ​ത്തി അ​ടു​ത്ത ആ​ഴ്ച തു​ട​ങ്ങും. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി ഒ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​രാ​റു​കാ​ര​നെ​യും വി​ളി​ച്ചു​വ​രു​ത്തി ച​ന്ത​പ്പ​ടി റെ​സ്റ്റ്ഹൗ​സി​ൽ യോ​ഗം ചേ​ർ​ന്നു. തു​ട​ർ​ന്നാ​ണ് അ​ടു​ത്ത ആ​ഴ്ച നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും ഉ​റ​പ്പ് ന​ൽ​കി​യ​ത്. നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന മ​ര​ക്ക​ട​വ് പ്ര​ദേ​ശം എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ചു. പ്ര​വൃ​ത്തി​ക്കാ​വ​ശ്യ​മാ​യ ക​ല്ലു​ക​ൾ മ​ര​ക്ക​ട​വ് ഭാ​ഗ​ത്ത് ശേ​ഖ​രി​ച്ച് … Read more