ഹൃദയാഘാതം; ​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. വള്ളിക്കുന്നിലെ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ്​ സുഹാറിൽ മരണപ്പെട്ടത്​. പിതാവ്​: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു. ഐ.സി.എഫി.ന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.  

രണ്ടിലും മൂന്നിലുമല്ല, 20 സീറ്റിലും മത്സരിക്കുന്നത് ലീഗ് തന്നെ -സാദിഖലി തങ്ങൾ

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‍ലിം ലീ​ഗ് എ​ത്ര സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​കോ​പി​പ്പി​ക്കാ​ൻ പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ടെ​ന്നും കേ​ര​ള​ത്തി​ലെ 20 പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഗ് മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഉ​ത്ത​ര​മെ​ന്നും ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ന​മ​ങ്ങാ​ട് മു​സ്‍ലിം ലീ​ഗ് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ്യ​ത്തി​ന്റെ ഭ​ര​ണം തെ​ക്കേ ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കും. ഫാ​ഷി​സ​ത്തി​നെ​തി​രെ രാ​ജ്യ​ത്തെ ഏ​കോ​പി​പ്പി​ച്ച് നി​ർ​ത്താ​ൻ ഇ​ന്ത്യ മു​ന്ന​ണി​യി​ൽ ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​മെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. ര​ണ്ടി​ലും മൂ​ന്നി​ലും അ​ല്ല, … Read more

പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു

പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു

എ​ട​ക്ക​ര: ഗ​വ. ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. എ​ട​ക്ക​ര മി​ല്ലും​പ​ടി ത​മ്പ​ല​ക്കോ​ട​ൻ നൗ​ഷാ​ദ​ലി​യെ​യാ​ണ് (49) എ​ട​ക്ക​ര പൊ​ലീ​സ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 17 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ ചൊ​വ്വാ​ഴ്ച സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

സെന്റ് ഓഫിന് സ്കൂളിൽ വാഹനാഭ്യാസം: 38,000 രൂപ പിഴ ഈടാക്കി

സെന്റ് ഓഫിന് സ്കൂളിൽ വാഹനാഭ്യാസം: 38,000 രൂപ പിഴ ഈടാക്കി

മലപ്പുറം: സെന്റ് ​ഓഫ് പരിപാടിക്കിടെ സ്കൂൾ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തിരുന്നാവായ നവാമുകുന്ദ ഹയർസെക്കന്ററി സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അഞ്ച് വാഹനങ്ങൾ പിടികൂടി. ഇവരിൽനിന്ന് 38,000 രൂപയോളം മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കി. സെന്റ് ഓഫ് പരിപാടിക്കിടെ അനുവാദമില്ലാതെയാണ് സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങൾ കയറ്റിയത്. അഭ്യാസപ്രകടനം നടത്തിയ വിവരമറിഞ്ഞ് എംവിഡി വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഇവ ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

കുളക്കരയിൽ അഴിച്ചുവെച്ച അരലക്ഷത്തിന്റെ വാച്ച് മോഷണം പോയി; സി.സി.ടി.വി സഹായത്തോടെ കള്ളനെ പൊക്കി

കുളക്കരയിൽ അഴിച്ചുവെച്ച അരലക്ഷത്തിന്റെ വാച്ച് മോഷണം പോയി; സി.സി.ടി.വി സഹായത്തോടെ കള്ളനെ പൊക്കി

ചങ്ങരംകുളം: കുളത്തിൽ കുളിക്കുന്നതിനിടെ കരയിൽ അഴിച്ചുവെച്ച 55,000 രൂപ വിലയുള്ള വാച്ച് മോഷണം പോയി. കുളത്തിനു സമീപത്ത് സ്ഥാപിച്ച സി.സി.ടി.വിയുടെ സഹായത്തോടെ നഷ്ടപ്പെട്ട വാച്ച് തിരിച്ചു കിട്ടി. വളയംകുളം പുത്തൻകുളത്തിൽ കുളിക്കാൻ വന്ന പൊന്നാനി തുയ്യത്തുള്ള അവിനാഷിന്റെ വാച്ചാണ് മറന്നു വെച്ചത്. തിരിച്ചു വന്നപ്പോൾ വാച്ച് കണ്ടെത്താനായില്ല. പരിസരത്ത് അന്വേഷിച്ചിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. തുടർന്നാണ് കുളത്തിന് സമീപം സ്ഥാപിച്ചിരുന്ന കാമറ പരിശോധിച്ചത്. കുളത്തിന് സമീപംവന്നയാൾ വാച്ച് എടുക്കുന്നതും ബൈക്കിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായതോടെ വണ്ടി … Read more

ഇരട്ട പദവി; മഞ്ചേരി നഗരസഭ കൗൺസിലറെ അയോഗ്യനാക്കി

ഇരട്ട പദവി; മഞ്ചേരി നഗരസഭ കൗൺസിലറെ അയോഗ്യനാക്കി

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​യോ​ഗ്യ​നാ​ക്കി. 49ാാം വാ​ർ​ഡ് ക​രു​വ​മ്പ്ര​ത്തെ കൗ​ൺ​സി​ല​ർ പി. ​വി​ശ്വ​നാ​ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഒ​രേ​സ​മ​യം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യും മ​ല​ബാ​ർ ദേ​വ​സ്വം ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​നാ​യും സ​ർ​ക്കാ​റി​ൽ​നി​ന്ന് ഇ​ര​ട്ട​പ​ദ​വി ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ക​രു​വ​മ്പ്രം വാ​ർ​ഡി​ലെ വോ​ട്ട​റാ​യ മു​ന​വ്വി​ർ പാ​ലാ​യി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​പ​ടി. 2020ൽ ​മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പി. ​വി​ശ്വ​നാ​ഥ​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന … Read more