നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സമ്മർദം ശക്തമാക്കി ഷൗക്കത്ത് വിഭാഗം; ജോയ് സ്ഥാനാർഥിയാകട്ടെ എന്ന നിലപാടിൽ വി.ഡി. സതീശൻ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ തർക്കം തുടരവെ, സമ്മർദം ശക്തമാക്കി ആര്യാടൻ ഷൗക്കത്ത് വിഭാഗം. വി.എസ്. ജോയിക്ക് വേണ്ടി കോൺഗ്രസിലെ പ്രബല വിഭാഗം ചരട് വലിക്കുമ്പോൾ മുസ്ലിംലീഗ് വഴി സമ്മർദ്ദമുയർത്തി തീരുമാനം അനുകൂലമാക്കാനാണ് ഷൗക്കത്തിന്റെ ശ്രമം. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ‘എ’ പക്ഷക്കാരായ 11 ഡി.സി.സി ഭാരവാഹികളും 14 കെ.പി.സി.സി അംഗങ്ങളും രംഗത്തുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെയും ജില്ലയിലെ മുഴുവൻ ലീഗ് എം.എൽ.എമാരെയും കണ്ട് ഇവർ ഈ ആവശ്യം … Read more