
ലഹൽ
തിരൂർ: കാവഞ്ചേരി നേർച്ചക്കിടയിൽ കൂട്ടായി സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൂട്ടായി സ്വദേശി ചെമ്പല്ലന്റെ പുരക്കൽ ലഹലിനെയാണ് (ലാലു-25) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വരവാഘോഷ സമയത്ത് പ്രതിയെ നോക്കി ചിരിച്ച വിരോധത്തിലാണ് കത്തികൊണ്ട് കുത്തിയത് എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അടിപിടി കേസിലും മയക്കുമരുന്ന് കേസിലും ഉൾപ്പെട്ട് കാപ്പ നടപടിക്ക് വിധേയനായ ആളാണ് പ്രതി. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.