കൂരിയാട് കേടുപാടില്ലാത്ത ഭാഗത്തെ സർവീസ് റോഡ് തുറന്നുകൊടുക്കാൻ ആലോചന
മലപ്പുറം: കൂരിയാട് റോഡിടിഞ്ഞതിനെതുടർന്ന് ഉണ്ടായ ദേശീയപാതയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ ഒരുഭാഗത്തെ സർവീസ് റോഡ് തുറന്നുകൊടുക്കാൻ ആലോചന. കേടുപാടില്ലാത്ത ഭാഗത്തെ സർവീസ് റോഡാണ് വാഹനങ്ങൾക്ക് തുറന്നുകൊടുക്കുക. ഇതിന് മുൻപ് തകർന്നുകിടക്കുന്ന പ്രധാന ഹൈവേയുടെ ഉയരംകുറച്ച് അപകട ഭീഷണി ഒഴിവാക്കും. കഴിഞ്ഞ ദിവസം സ്ഥലം പരിശോധിച്ച വിദഗ്ധ സംഘം സർവീസ് റോഡ് ഉപയോഗിക്കുന്നതിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കി സർവീസ് റോഡ് തുറന്നുകൊടുക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഇതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നത് … Read more