അൻവർ പി.സി. ജോർജിന്‍റെ നിലവാരത്തിലെത്തി, നാവടക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; ‘ആര്യാടൻ ഷൗക്കത്തിനെ മാറ്റാൻ സ്വപ്നത്തിൽ പോലും നടക്കില്ല’
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ കുറ്റപ്പെടുത്തിയ പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അൻവർ പി.സി. ജോർജിന്‍റെ നിലവാരത്തിൽ എത്തിയെന്ന് പറഞ്ഞ ഉണ്ണിത്താൻ, നാവടക്കണമെന്ന് ആവശ്യപ്പെട്ടു. അൻവറിന്‍റെ ഭീഷണിക്ക് പാർട്ടി വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെ കുറിച്ച് അൻവർ പറഞ്ഞതും ഇപ്പോൾ പറയുന്നതും എന്താണെന്ന് പൊതുസമൂഹത്തിന്‍റെ മുമ്പിലുണ്ട്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എയെ കുറിച്ചും വി.ഡി. സതീശനെ കുറിച്ചും പറഞ്ഞത് മുമ്പിലുണ്ട്. ഇതെല്ലാം പൊറുക്കാനും സഹിക്കാനും തയാറായാണ് അൻവറിനെ സഹകരിപ്പിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് … Read more