നിലമ്പൂരില്‍ എനിക്ക് വോട്ടുണ്ടെങ്കില്‍ ഫാഷിസത്തിനെതിരെ പോരാടുന്ന രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിന് -കല്‍പറ്റ നാരായണന്‍
നിലമ്പൂര്‍: നിലമ്പൂരില്‍ വോട്ടുണ്ടായിരുന്നെങ്കില്‍ ഫാഷിസത്തിനെതിരെ ദേശീയ തലത്തില്‍ പോരാടുന്ന രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിനായിരിക്കും തന്റെ വോട്ടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പറ്റ നാരായണന്‍. താന്‍ ലിബറല്‍ ഡെമോക്രാറ്റ് ആണെന്നും ഫാഷിസത്തിനെതിരെ ഒരു ദേശീയ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരിക്കെ നടപ്പാക്കിയ ജ്യോതിര്‍ഗമയ, സമീക്ഷ, സദ്ഗമയ, ഒപ്പത്തിനൊപ്പം എന്നിവയിലെ പഠിതാക്കളുടെ സംഗമമായ ‘അക്ഷര സംഗമ’ത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സാഹിത്യ സമൂഹം സ്വരാജിന് വോട്ടു ചെയ്യണമെന്ന് പറഞ്ഞതുകൊണ്ടാണ് വിയോജിച്ചത്. … Read more