ഇറച്ചിക്കടയിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇറച്ചിക്കടയിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

തിരൂർ: കോലുപ്പാലത്ത് ഇറച്ചിക്കടയിൽ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ (35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ജൂണിൽ പുലർച്ചെ ഇറച്ചി കടയിൽ ജോലി ചെയ്യുകയായിരുന്ന ബി.പി അങ്ങാടി സ്വദേശിയായ യുവാവിനെ പ്രതികൾ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നു. ഒരു പ്രതിയെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ അജിത്ത്, അരുൺ, ധനേഷ് കുമാർ, ദിൽജിത്ത്, … Read more

മലപ്പുറത്ത് ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറത്ത് ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍, കീഴാറ്റൂര്‍ സ്വദേശി ചുള്ളിയില്‍ മുഹമ്മദ് ഹിസാന്‍ എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം. പന്തല്ലൂര്‍ മുടിക്കോടു വെച്ച് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ടു പേരും പാണ്ടിക്കാട് അന്‍സാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് … Read more

ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു

ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു

ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിര്‍മാണവും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഭാരതപ്പുഴയില്‍ നിലവിലെ പാലത്തോട് ചേര്‍ന്ന് വലതുഭാഗത്ത് ആറുവരിയില്‍ കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിര്‍മാണം തുടരുകയാണ്. കാലവര്‍ഷത്തെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി നിര്‍മാണ കമ്പനിയുടെ പ്രതിനിധി വീര റെഡ്ഡി പറഞ്ഞു. പുഴയില്‍ വെള്ളം കുറയാത്തിതിനാല്‍ കരഭാഗത്തെ നിര്‍മാണ പ്രവൃത്തികളാണ് പുനരാരംഭിച്ചിട്ടുള്ളത്. പുതിയ പാലം ഉപയോഗക്ഷമമാകുന്നതോടെ നിലവിലുള്ള പാലം … Read more

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങുന്നു

വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങുന്നു

വേങ്ങര: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങാൻ ജില്ല കലക്ടറുടെ നിർദേശപ്രകാരം വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പി.കെ. കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിൽ വിളിച്ച യോഗ തീരുമാനമനുസരിച്ചാണ് ജില്ല മെഡിക്കൽ ഓഫിസറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം വേങ്ങരയിൽ യോഗം ചേർന്നത്. ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതിന് നാല് കോടി ചെലവിൽ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് ഐ.പി തുടങ്ങുന്നത്. നേരത്തെ ഈ കെട്ടിടം കോവിഡ് ചികിത്സ കേന്ദ്രമായി പ്രവർത്തിച്ചിരുന്നതിനാൽ നൂറോളം കട്ടിലുകളും കിടക്കകളുമടക്കം കിടത്തി … Read more

കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവിതാന്ത്യം വരെ തടവും പിഴയും

കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവിതാന്ത്യം വരെ തടവും പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് മഞ്ചേരി ഫാസ്റ്റ് ട്രാക്ക്​ പോക്സോ സ്പെഷല്‍ കോടതി ജീവിതാന്ത്യം വരെ തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനെയാണ് (51) ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്. 2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖല കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി. ഇവിടെ വെച്ചാണ് ഇയാള്‍ കുടുംബത്തെ പരിചയപ്പെടുന്നത്. കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക് ബാധ കയറിയിട്ടുണ്ടെന്നും … Read more

പത്താംക്ലാസ് വിദ്യാർഥിനിയോട് പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപകന്‍‌ അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. പരീക്ഷക്ക് മാര്‍ക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് അധ്യാപകനെതിരായ പരാതി. കൊണ്ടോട്ടി വായങ്ങാട്ട് വീട്ടില്‍ മന്‍സൂര്‍ അലിക്കെതെതിരെ ഗുരുതര ആരോപണങ്ങളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഉന്നയിച്ചിരിക്കുന്നത്. പരീക്ഷയുടെ ഉത്തരകടലാസുകള്‍ കൈവശപ്പെടുത്തി അവ നശിപ്പിക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കുട്ടി സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപകനാണ് കൊണ്ടോട്ടി … Read more