കാപ്പ ചുമത്തി നാടുകടത്തിയ പ്രതി താനൂരിൽ പിടിയിൽ

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി താനൂരിൽ പിടിയിൽ

താനൂർ: കാപ്പ നിയമപ്രകാരം മലപ്പുറം പൊലീസ് നാടുകടത്തിയ മലപ്പുറം കോഡൂർ സ്വദേശി ഷംനാദ് ആമിയൻ എന്ന കുഞ്ഞൻ ബാവയെ (27) താനൂരിൽനിന്ന് പിടികൂടി. പ്രതി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ താനൂർ ഓലപ്പീടികയിൽനിന്ന് ഇൻസ്പെക്ടർ ജീവൻ ജോർജ്, പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, താനൂർ ഡാൻസാഫ് അംഗങ്ങളായ അഭിമന്യു, പ്രമോദ്, ആൽബിൻ, ജിനീഷ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കും.

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ കണ്ടത്തിയ അജ്ഞാത മൃതദേഹം; ഇനിയും തിരിച്ചറിഞ്ഞില്ല

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ കണ്ടത്തിയ അജ്ഞാത മൃതദേഹം; ഇനിയും തിരിച്ചറിഞ്ഞില്ല

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ബദർപള്ളിക്ക് സമീപം കടൽഭിത്തിക്ക് മുകളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ഈ മാസം ഒമ്പതിന് രാവിലെയാണ് 40 വയസ് പ്രായവും 150 സെന്റീമീറ്റർ ഉയരവും തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാതിരുന്നതിനാൽ 12ന് പോസ്റ്റുമോർട്ടം നടത്തി പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ മറവ് ചെയ്തിരുന്നു. പൊന്നാനി തീരദേശ പോലീസ്കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വിവരം ലഭിക്കുന്നവർ 0494 2666989, 9497921212 എന്നീ … Read more

കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു

കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു

കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ആറുവരിപ്പാത നിർമാണ കമ്പനിയുടെ മണ്ണുമാന്തിയന്ത്രം ലോറിയിൽ കയറ്റി പോകുന്നതിനിടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടുകയായിരുന്നു. ഏതുനിമിഷവും തകർന്നുവീഴാവുന്ന അപകടാവസ്ഥയിലാണ് ബീമുകൾ ഇപ്പോൾ നിലനിൽക്കുന്നത്. പാലത്തിലൂടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. പാലത്തിന്‍റെ ബീമുകൾ തകർന്ന സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടു. അടുത്ത ദിവസംതന്നെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കോൺട്രാക്ടറെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു

മുൻ ഏറനാട് തഹസിൽദാരെ മണൽ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

മുൻ ഏറനാട് തഹസിൽദാരെ മണൽ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി 15 വർഷങ്ങൾക്ക് ശേഷം  പിടിയിൽ

അരീക്കോട്: അനധികൃത മണൽകടത്ത് തടയുന്നതിനിടയിൽ മുൻ ഏറനാട് തഹസിൽദാരെ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി 15 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കോഴിക്കോട് പെരിങ്ങളം സ്വദേശി പുള്ളത്ത് കണ്ടി നൗഫലി(45)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2007 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനാപുരം പള്ളിപ്പടിയിൽ വെച്ച് മണലുമായി പോകുന്ന ലോറി പിടികൂടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ലോറിയിടിച്ച് തഹസിൽദാരെയും കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ … Read more

വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി

വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി

വളാഞ്ചേരി: വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. പട്ടാമ്പി മരുതൂര്‍ സ്വദേശി പറമ്പില്‍ മുഫീദാണ്(22) അറസ്റ്റിലായത്. നിരവധി മോഷണകേസുകളിലെ പ്രതിയാണ് പിടിയിലായ മുഫീദ്.വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന പട്ടാമ്പി മരുതൂര്‍ സ്വദേശി മുഫീദിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊളമംഗലം വര്‍ക്ക് ഷോപ്പില്‍ നിന്നും 6 ഗിയര്‍ ബോക്സുകള്‍ മോഷണം പോയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. പ്രതി ഇത്തരത്തില്‍ … Read more

പോലീസുകാരനെതിരെ വധഭീഷണി മുഴക്കിയ യുവാവ് കഞ്ചാവുമായി പിടിയിൽ

പോലീസുകാരനെതിരെ വധഭീഷണി മുഴക്കിയ യുവാവ് കഞ്ചാവുമായി പിടിയിൽ

കരുവാരകുണ്ട് (മലപ്പുറം): പോലീസുകാരന്‍റെ വീട്ടിൽ അതിക്രമംകാട്ടി വധഭീഷണി മുഴക്കി ഒളിവിൽപോയ യുവാവ് കഞ്ചാവുമായി പിടിയിൽ. അരിമണൽ കൂനമ്മാവിലെ മുതുകോടൻ മഷൂദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21ന് രാത്രി എട്ട് മണിക്കാണ് പ്രതി കാളികാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ അരിമണലിലെ വീട്ടിൽ അതിക്രമിച്ചുകയറിയത്. കാർ തകർക്കുകയും പൊലീസുകാരനെ കൊല്ലുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇയാൾ വയനാട്ടിൽ ഒളിവിലായിരുന്നു. വീടിന്‍റെ പരിസരത്ത് ഒളിപ്പിച്ചുവെച്ച കഞ്ചാവ് എടുക്കാൻ വ്യാഴാഴ്ച … Read more