ഓൺലൈൻ ഇടപാടിൽ പണംപോ​യി, കടംവീട്ടാൻ മാലപൊട്ടിച്ചു; യുവാവ് കാളികാവിൽ പിടിയിൽ

ഓൺലൈൻ ഇടപാടിൽ പണംപോ​യി, കടംവീട്ടാൻ മാലപൊട്ടിച്ചു; യുവാവ് കാളികാവിൽ  പിടിയിൽ

കാളികാവ് : യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ നാലാം നാൾ പൊലീസ് പിടികൂടി. പൂങ്ങോട് വെള്ളയൂരിൽ വെച്ച് യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ചരലിൽ അസറുദ്ദീൻ (28) എന്നയാളെയാണ് വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് നിലമ്പൂര്‍ ഡാന്‍സാഫ് ടീമും കാളികാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. സമ്പന്ന കുടുംബത്തിലെ, നാട്ടില്‍ സല്‍പേരുള്ള യുവാവിനെ പ്രതിയായി കണ്ടത് പൊലീസിനേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി. ഓണ്‍ലൈന്‍ ലോൺ ആപ്പ് തട്ടിപ്പില്‍ ഇരയായി പണം നഷ്ടപ്പെട്ടതില്‍ … Read more

മലയോര മേഖലയില്‍ കനത്തമഴ; കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

മലപ്പുറം: ജില്ലയുടെ മലയോര മേഖലയില്‍ കനത്തമഴ. ഉച്ചയോടെയാണ് മഴ ശക്തമായത്. ഇതേത്തുടര്‍ന്ന് വൈകിട്ടോടെയാണ് കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മുള്ളറയില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്തമഴ വൈകീട്ടും തുടരുകയാണ്. ഒലിപ്പുഴയ്ക്ക് കുറുകെയുള്ള മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകി. പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. അഗ്നിശമന സേനയും റെവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴ തുടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ക്യാമ്പുകള്‍ തുറക്കാനുള്ള നീക്കം തുടങ്ങി … Read more

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം. ന്യൂറോ ഫിസിഷ്യൻ ചുമതലയേറ്റെങ്കിലും ജനറൽ മെഡിസിൻ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ സേവനം. ഒപി തുടങ്ങിയാൽ നൂറുകണക്കിനു രോഗികൾക്ക് പ്രയോജനപ്പെടും. വർഷങ്ങൾക്കു ശേഷമാണ് ന്യൂറോ ഫിസിഷ്യന്റെ സേവനം ആശുപത്രിയിൽ ലഭിക്കുന്നത്. 5 വർഷം മുൻപ് ന്യൂറോ ഫിസിഷ്യനെ നിയമിച്ചെങ്കിലും ഏതാനും മാസമായിരുന്നു അവരുടെ സേവനം ലഭ്യമായത്. അന്നും ന്യൂറോളജി ഒപി തുടങ്ങാൻ ശ്രമം നടന്നിരുന്നെങ്കിലും യാഥാർഥ്യമായില്ല. പൊതു സ്ഥലംമാറ്റത്തിലൂടെയാണ് പുതിയ ന്യൂറോളജിസ്റ്റ് ചുമതലയേറ്റത്. നിലവിൽ ന്യൂറോളജിസ്റ്റിന്റെ സേവനത്തിനു കോഴിക്കോട് … Read more

താനൂർ സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ

താനൂർ സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ

താനൂർ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദാണ് (24) റിമാൻഡിലായത്. താനൂര്‍ പൊലീസിലാണ് താനൂർ സ്വദേശിനി പരാതി നൽകിയത്. പരാതി പിന്നീട് താനൂര്‍ പൊലീസ് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ 20ന് അങ്കപ്പറമ്പിന് സമീപമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. നേരത്തേ പരിചയമുള്ള യുവതിയെ യുവാവ് ബൈക്കില്‍ കയറ്റി അങ്കപ്പറമ്പിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ … Read more

വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

മഞ്ചേരി: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി നിര്‍ദേശം പാലിക്കാതെ യു.ഡി.എഫിന് വോട്ടുചെയ്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. മഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാരായ തടത്തിക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗം മൂസാന്‍കുട്ടി, സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം പി. സുനിത, താമരശ്ശേരി ബ്രാഞ്ച് സെക്രട്ടറി ആറുവീട്ടില്‍ സുലൈമാന്‍ എന്നിവരോട് പാര്‍ട്ടി വിശദീകരണം തേടി. ജൂലൈ 30ന് നടന്ന നഗരസഭ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മൂസാന്‍കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. ഫിറോസിന് വോട്ടുചെയ്തിരുന്നു. പി. സുനിതയുടെ … Read more

പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ

പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ

മലപ്പുറം: പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനിൽക്കെയാണ് ഇത്രയധികം കുട്ടികൾക്ക് മറ്റു മാർഗങ്ങൾ തേടേണ്ടിവന്നത്. നിലവിലുള്ള കണക്കുപ്രകരം 34,106 പേർക്ക് പ്ലസ് വണിന് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല. ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലകം മുഖേന 80,100 പേരാണ് അപേക്ഷിച്ചത്. ഇവർക്കായി മൂന്ന് അലോട്ട്മെന്‍റിലായി 45,997 സീറ്റുകളാണ് മെറിറ്റിൽ അനുവദിച്ചത്. ഇതിൽ 45,994 സീറ്റുകളിലേക്കാണ് … Read more