ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ; ഒക്ടോബർ 1 മുതൽ നവംബർ 30വരെ

ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരോത്സവം ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ നടത്താൻ തീരുമാനം. ചെമ്മാട് ഐശ്വര്യ ഹാളിൽ വെച്ച് നടന്ന ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ പ്രഖ്യാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി മലബാർ ബാവ സാഹിബ് ഉൽഘാടനം ചെയ്തു. ഫെസ്റ്റിവല്ലിന്റെ പ്രഖ്യാപനം തിരുരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സി.പി ഇസ്മായിൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ ആധാർ ഗോൾഡ്, KGF പ്രോജക്റ്റർ ഷഫീഖ് പച്ചായി എന്നിവർ ഫെസ്റ്റിവല്ലിനെ കുറിച്ചു സമ്മേളനത്തിൽ വിശദീകരിച്ചു. ചെമ്മാട് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് അധ്യക്ഷതവഹിച്ചു.

‘ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ ഒക്ടോബർ ഒന്ന് മുതൽ നവംബർ മുപ്പത് വരെയാണ്‌ നീണ്ടുനിൽക്കുക. ഡിസംബർ അഞ്ചിന് നറുക്കെടുപ്പുണ്ടാകും. സമ്മേളനത്തിൽ മണ്ഡലംപ്രസിഡണ്ട് മുജീബ് ദിൽദാർ, മണ്ഡലം ട്രഷറർ കല്ലുപറമ്പൻ മൻസൂർ, ജനറൽസെക്രട്ടറി സൈനു ഉള്ളാട്ട്, ട്രഷറർ അമർ മനരിക്കൽ, തിരൂരങ്ങാടി നഗരസഭാ കൗൺസിലർ അബ്ദുൽ അസീസ്, മജിദ് ഹാജി കല്ലുപറമ്പൻ, ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, സിഎച്ച് ഇസ്മായിൽ, പുള്ളാട്ട് സത്താർ ഹാജി സീനത്ത്, സമദ് കാരാടൻ, എം. മൊയ്തീൻകോയ യൂത്ത് വിംഗ് ജനറൽസെക്രട്ടറി എം .ബാപ്പുട്ടി, വനിതാവിംഗ് പ്രസിഡണ്ട് എം. ഖമറുനിസ എന്നിവർ പ്രസംഗിച്ചു.

Leave a Comment