മഞ്ചേരി മെഡിക്കല്‍ കോളജില്‍ സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്ന്; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ

മഞ്ചേരി മെഡിക്കല്‍ കോളജില്‍ സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്ന്; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ

മലപ്പുറം: സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്നാരോപിച്ച് ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ. ഓമാനൂർ സ്വദേശി കെ. മുഹമ്മദ് ഷാഫിയാണ് കലക്ടറുടെ ചേംബറിന് മുന്നിൽ സമരം നടത്തിയത്. എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചില്‍ 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടും 60 ശതമാനത്തോളം ഭിന്നശേഷിയുള്ള തന്നെ ജോലിക്ക് പരിഗണിച്ചില്ലെന്നാണ് ഷാഫിയുടെ പരാതി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ തന്‍റെ സീനിയോറിറ്റി മറികടന്ന് ഒരാള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും ഷാഫി ആരോപിച്ചു. പ്രശ്‌നത്തിന് ഏഴ് ദിവസത്തിനകം പരിഹാരം വേണമെന്നും ജോലി ലഭിക്കുന്നതുവരെ കലക്ടര്‍ ചേംബറിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും ഷാഫി അറിയിച്ചു. … Read more

അപകട മരണം: യുവാവിന്‍റെ കുടുംബത്തിന് 24.95 ലക്ഷം നല്‍കാന്‍ വിധി

അപകട മരണം: യുവാവിന്‍റെ കുടുംബത്തിന് 24.95 ലക്ഷം നല്‍കാന്‍ വിധി

മഞ്ചേരി: അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്‍റെ കുടുംബത്തിന് 24,95,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി ജഡ്ജി പി.എസ്. ബിനു ഉത്തരവിട്ടു. മങ്കട കൂട്ടില്‍ ആലുങ്ങല്‍ അബ്ബാസിന്‍റെ മകന്‍ സമീറലി (20) മരിച്ച കേസിലാണ് വിധി. 2019 ജൂലൈ ഏഴിന് രാത്രി 8.50ന് കണ്ണൂരിലായിരുന്നു അപകടം. വാരത്തുനിന്ന് എച്ചൂരിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ സ്വകാര്യബസ് ഇടിക്കുകയായിരുന്നു.

എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം

എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം

തിരൂരങ്ങാടി: എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം. കൊളപ്പുറം -കുന്നുംപുറം പാതയിലാണ് അപകടം. വേങ്ങരയിൽനിന്നും വരികയായിരുന്ന ബസ് നിർത്തയിട്ട രണ്ട് ഓട്ടോ റിക്ഷകളിലും ഗുഡ്സ് വാഹനത്തിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരുകുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം വേങ്ങര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മോണാലിസ എന്ന ബസ്സ്‌ ആണ് അപകത്തിൽ പെട്ടത്.

മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ

മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ

നിലമ്പൂർ: വഴിക്കടവ്​ ചെക്ക്​പോസ്റ്റിൽ എക്​സൈസ്​ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ സി.പി. അസ്​ലമുദ്ദീൻ, ഭാര്യ ഷിഫ്​ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത് അത്താണിക്കൽ, വഴിക്കടവ് സ്വദേശി എൻ.കെ. കമറുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്​സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം ഐ.ബിയും നിലമ്പൂർ, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്പോസ്റ്റ് സംഘവും നടത്തിയ പരിശോധനയിലാണ്​ മൂന്ന്​ വാഹനങ്ങളിലായി എത്തിച്ച 75 ഗ്രാം എം.ഡി.എ.എയുമായി … Read more

പോത്തുകല്ലില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി

പോത്തുകല്ലില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി

എടക്കര: പോത്തുകൽ പഞ്ചായ3ത്തിലെ അമ്പിട്ടാംപൊട്ടിയിലും മുക്കത്തും പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെയാണ് മുക്കത്ത് രണ്ട് ആനകളും അമ്പിട്ടാംപൊട്ടിയില്‍ ഒരെണ്ണവുമിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. പഞ്ചായത്ത് റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ നാട്ടുകാര്‍ ബഹളമുണ്ടാക്കി ഓടിക്കുകയായിരുന്നു. ചാലിയാര്‍ പുഴയിലേക്കിറങ്ങിയ ഇവ പിന്നീട് കാട് കയറി. രാത്രി പാലുണ്ട-മുണ്ടേരി റോഡിന്റെ മറുഭാഗത്തെ വനത്തിലെത്തിയ കാട്ടാനകൾ തിരികെ പോകാന്‍ വൈകിയതവാമെന്ന് കരുതുന്നു.

മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച് 4 സുഹൃത്തുക്കള്‍

മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച്  4 സുഹൃത്തുക്കള്‍

മലപ്പുറം: മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ ലഡാഖിലേക്ക് യാത്ര തിരിച്ച് നാലു സുഹൃത്തുക്കള്‍. മലപ്പുറം വളാഞ്ചേരിയില്‍ നിന്നാണ് ഓട്ടോ- ടാക്സി ഡ്രൈവര്‍മാരായ ഇവരുടെ യാത്ര ആരംഭിച്ചത്. വളാഞ്ചേരി സ്വദേശികളായ ജിജേഷ്, പ്രമോദ്, കാവുംപുറം സ്വദേശികളായ റെനീഷ്, ജാസില്‍ എന്നിവരാണ് ലഡാക്കിലേക്ക് ഈ വേറിട്ട യാത്ര നടത്തുന്നത്. വളാഞ്ചേരി കൊട്ടാരത്ത് നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ചത്. കാര്‍ ഉള്‍പ്പടെയുള്ള മറ്റു വാഹനങ്ങള്‍ ഇവര്‍ക്ക് ഉണ്ടെങ്കിലും ഓട്ടോറിക്ഷയുമായുള്ള ഈ യാത്ര ഏറെ കാലത്തെ ആഗ്രഹമാണെന്ന് യാത്ര പുറപ്പെട്ട നാലംഗസംഘം പറയുന്നു. … Read more