കുറ്റിപ്പുറം: പാലത്തിന്റെ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. വ്യാഴാഴ്ച രാത്രി 11 ന് ആരംഭിച്ച ജോലികൾ പുലർച്ച വരെ നടന്നു. പത്ത് മിനിറ്റ് വീതം ഗതാഗതം നിർത്തിവെച്ചു. ഇതിനുശേഷം അഞ്ച് മിനിറ്റ് ഇടവിട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇനി പ്ലാസ്റ്ററിങ് പോലുള്ള മിനുക്ക് പണികൾ മാത്രമേ ബാക്കിയുള്ളൂ. ഇനിയുള്ള പണികൾക്ക് ഗതാഗത നിയന്ത്രണം ആവശ്യമുണ്ടാകില്ലെന്നാണ് കരാർ കമ്പനി അറിയിച്ചത്.
അപകടം മൂലമുണ്ടായ പാലത്തിന്റെ തകരാർ പരിഹരിച്ചോയെന്നത് വിദഗ്ധരുടെ അഭിപ്രായം തേടി ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരുവശത്തുമുള്ള കമാനങ്ങളെ ബന്ധിപ്പിക്കുന്ന ബീമുകളാണ് രണ്ടാഴ്ച മുമ്പ് തകർന്നത്. പൊട്ടിയ ബീമുകൾ ഇരുമ്പ് ക്ലാമ്പുകൾ കൊണ്ട് താങ്ങിനിർത്തിയാണ് താൽക്കാലിക അറ്റകുറ്റപണി നടത്തിയത്.
local news in kuttipuram malappuram