‘ജമാഅത്തിന് ഭീകരമുദ്ര ചാർത്തിയതു കൊണ്ടായില്ല‘; നിലമ്പൂരിലെ പരാജയത്തിന്റെ യഥാർഥ കാരണം എൽ.ഡി.എഫ് കണ്ടെത്തണം -കെ.പി. ഇസ്മായിൽ
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ കൊടിയ ഭീകരസംഘടനയായി ചിത്രീകരിക്കുന്നതിനു പകരം നിലമ്പൂരിലെ പരാജയത്തിന്റെ യഥാർഥ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് എൽ.ഡി.എഫ് ചെയ്യേണ്ടതെന്ന് നാഷനൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പരാജയം തിരുത്തൽ നടത്താനുള്ള അവസരമാക്കുകയായിരുന്നു യഥാർഥത്തിൽ ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം ജമാഅത്തെ ഇസ്ലാമിയെ കൊടിയ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം വിപരീത ഫലമാണ് ചെയ്യുക. അത് അപ്പടി വിശ്വസിക്കാൻ ആരും തയാറാവില്ല. ജമാഅത്തെ ഇസ്ലാമി എൽ.ഡി.എഫിനെ … Read more