അശ്ലീലദൃശ്യങ്ങൾ കാണിച്ച് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

അശ്ലീലദൃശ്യങ്ങൾ കാണിച്ച് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ചെമ്മങ്കടവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് (55) പോക്സോ കേസിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 മുതൽ കുട്ടിയെ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കടുത്ത മാനസിക സമ്മർദത്തിലായ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ കൗൺസിലിങ്ങിൽ കുട്ടി പീഡനവിവരം തുറന്നുപറഞ്ഞു. ചൈൽഡ്ലൈൻ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത് മുഹമ്മദ് ബഷീറിനെതിരെ … Read more

മങ്കട സ്വദേശിയായ പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽ പിടികൂടി

മങ്കട സ്വദേശിയായ  പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽ പിടികൂടി

മേലാറ്റൂർ: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടി. മങ്കട വെള്ളിലയിലെ യു.കെ പടി സ്വദേശി പറമ്പാടൻ വീട്ടിൽ റിഷാദിനെയാണ് (26) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയ സാഹചര്യത്തിൽ വിമാനത്താവളം എമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. തുടർന്ന്, വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മേലാറ്റൂർ പൊലീസ് വിമാനത്താവളത്തിലെത്തി പ്രതിയെ ബുധനാഴ്ച സ്റ്റേഷനിലെത്തിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിെച്ചന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം … Read more

മലപ്പുറത്ത് വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ വെച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്ത്  വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ വെച്ച്  ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം;  ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ എത്തിയപ്പോഴാണ് സംഭവം. വാക്ക് തർക്കത്തിനിടെ യുവതിയുടെ ദേഹത്ത് ഭർത്താവ് പെട്രോൾ ഒഴിക്കുകയായിരുന്നു. മേലാറ്റൂർ സ്വദേശി മൻസൂർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പൊലീസ് പറയുന്നു. വിവാഹ മോചന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും മലപ്പുറം കുടുംബകോടതിയിൽ എത്തിയത്. കോടതിക്ക് പുറത്ത് നിന്ന് സംസാരിക്കുകയും ഇത് വാക്ക് തർക്കമായി മാറുകയും ചെയ്തു. തുടർന്നാണ് കയ്യിലുള്ള പെട്രോൾ യുവതിയുടെ ദേഹത്തേക്ക് മൻസൂർ ഒഴിക്കുകയായിരുന്നു. … Read more

എയർ കൂളറിനകത്ത് കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

എയർ കൂളറിനകത്ത് കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തൽമണ്ണ: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.ചെറുകര പുളിങ്കാവ് സ്വദേശി കാഞ്ഞിരക്കടവത്ത് അബ്ദുൽ മുജീബ് (39), തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍നിന്ന് ട്രെയിന്‍മാര്‍ഗം കഞ്ചാവ് എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചെറുകര റെയില്‍വേ സ്റ്റേഷന് സമീപം എയര്‍ കൂളറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. മാസത്തില്‍ രണ്ടും മൂന്നും തവണ … Read more

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മങ്കട: വിൽപനക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പുളിക്കൽ പറമ്പ് സ്വദേശി കേരളാംതൊടി അബ്ദുൽ ബാസിതിനെയാണ് (28) മങ്കട എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിൽ മങ്കട പൊലീസ് നടത്തിയ ലഹരി വേട്ടയിൽ നിരവധി പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന, പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെ കസ്റ്റഡിയിൽ എടുത്തത്. … Read more

വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ

വാഴക്കാട് പോലീസ്  സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ

വാഴക്കാട്: വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണികൃഷ്ണനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മപ്രം സ്വദേശി തോണിപ്പറമ്പത്ത് മുഹമ്മദ് ബഷീർ എന്ന മോനൂപ്പയാണ് അറസ്റ്റിലായത്. ചാലിയാറിലെ മണൽ ബോട്ടിൽ ഡ്യൂട്ടിയിൽ നിൽക്കവെ ഒരു പ്രകോപനവും ഇല്ലാതെ ഉണ്ണികൃഷ്ണനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വാഴക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ മോനൂപ്പയെ പിടികൂടി. നിലവിൽ അരീക്കോട്, വാഴക്കാട് സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകളുണ്ട്. മലപ്പുറം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.