പുതുവത്സരാഘോഷത്തിനിടെ പൊലീസിന് കല്ലേറ്: രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ

പുതുവത്സരാഘോഷത്തിനിടെ പൊലീസിന് കല്ലേറ്: രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ

പെരിന്തൽമണ്ണ: അരക്കുപറമ്പിൽ പുതുവത്സരാഘോഷത്തിനിടെ ഡി.ജെ പാർട്ടി തടയാനെത്തിയ പൊലീസിനെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. അരക്കുപറമ്പ് കരിങ്കാളികാവ് കാട്ടുരായിൽ ബാലകൃഷ്ണൻ (37), അരക്കുപറമ്പ് കരിങ്കാളികാവ് കണ്ണാത്തിയിൽ ബാബുമോൻ (26) എന്നിവരാണ് പിടിയിലായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അരക്കുപറമ്പ് കരിങ്കാളികാവിൽ ക്ലബ് പ്രവർത്തകർ നടത്തിയ ഡി.ജെ പാർട്ടി സമയം വൈകിയും തുടരുന്നെന്നും സംഘർഷത്തിന് സാധ്യതയുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് ഡിസംബർ 31ന് രാത്രി പൊലീസ് എത്തിയത്. എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് പരിപാടി നിർത്തിവെപ്പിച്ച ശേഷം മൈക്ക് ഊരിമാറ്റി … Read more

ആദ്യം അകന്നു നിന്ന വീട്ടമ്മയെ പലതും പറഞ്ഞ് വശീകരിച്ചു, ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ച വച്ചത് എംഡിഎംഎ നൽകി മയക്കി; ഗൾഫുകാരന്റെ ഭാര്യയോട് മഞ്ചേരിയിലെ ക്രിമിനലുകൾ കാട്ടിയത് ക്രൂരത

ആദ്യം അകന്നു നിന്ന വീട്ടമ്മയെ  പലതും പറഞ്ഞ് വശീകരിച്ചു, ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ച വച്ചത് എംഡിഎംഎ നൽകി മയക്കി; ഗൾഫുകാരന്റെ ഭാര്യയോട് മഞ്ചേരിയിലെ ക്രിമിനലുകൾ കാട്ടിയത് ക്രൂരത

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. സംഘത്തില്‍ നാല് പേരുണ്ടെന്നും ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് പറഞ്ഞു. താടിയും മുടിയും വളർത്തി ഇൻസ്റ്റഗ്രാമിൽ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടിൽ മുഹ്‌സിനാണ്. മഞ്ചേരി … Read more

ചികിത്സയുടെ മറവിൽ പീഡനം: സിദ്ധൻ അറസ്റ്റിൽ

ചികിത്സയുടെ മറവിൽ പീഡനം: സിദ്ധൻ അറസ്റ്റിൽ

തിരൂരങ്ങാടി: ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ വ്യാജ സിദ്ധനെ പിടികൂടി. മൂന്നിയൂർ പറക്കാവ് പുന്നശ്ശേരി സുബ്രഹ്മണ്യൻ എന്ന ബാബു(32)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിൽ കൈവിഷം കടന്നുകൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച പരാതിക്കാരിയും ബന്ധുക്കളും മൂന്നിയൂർ ആലിൻചുവട്ടിലെ ബാബുവിന്റെ വീട്ടിലെത്തിയത്. ചികിത്സക്കായി എത്തിയ യുവതിയെ പ്രതിയുടെ വീടിനുള്ളിലെ മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൂന്നിയൂർ ആലിൻചുവട്ടിൽ ചികിത്സനടത്തുന്ന പ്രതി ബാബു പണിക്കർ എന്നും സിദ്ധൻ ബാബു എന്നും അറിയപ്പെടുന്നുണ്ട്. ഇതു … Read more

ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു

ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു

തിരൂരങ്ങാടി: ചെമ്മാട് വ്യാപാര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു. വ്യാഴാഴ്ച വൈകീട്ട് ചെമ്മാട്-കോഴിക്കോട് റോഡിലാണ് സംഭവം. മൂന്നിയൂരിലെ സ്വകാര്യവ്യക്തിയുടെ കുതിര ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് ബസിനടിയിൽപെട്ടത്. സ്ഥലത്തുണ്ടായവർ ഏറെ പണിപ്പെട്ടാണ് കുതിരയെ പുറത്തെടുത്തത്. കുതിരക്ക് നിസ്സാര പരിക്കുണ്ട്.

ബിരിയാണിയിൽ പഴുതാര; സംസ്ഥാനത്തെ 16 ഷവർമ കടകൾ അടപ്പിച്ചു

ബിരിയാണിയിൽ പഴുതാര; സംസ്ഥാനത്തെ 16 ഷവർമ കടകൾ അടപ്പിച്ചു

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതിനിടെ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയെന്നു പരാതി. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ബിരിയാണിയിൽ പഴുതാരയെ കിട്ടിയത്. പരാതിപ്പെട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഹോട്ടൽ പൂട്ടിയിടാനും നിർദേശിച്ചു. പ്രദേശത്തെ 3 ഹോട്ടലുകൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. ഹോട്ടൽ അടപ്പിക്കാനുള്ള ശത്രുക്കളുടെ നീക്കമാണിതെന്നും പരാതി മനഃപൂർവം ഉണ്ടാക്കിയതാണെന്നും ഹോട്ടലുടമ ആരോപിച്ചു. എന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. … Read more

നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം മുമ്പ് പെരുമ്പറമ്പിലെ കുട്ടൻ വൈദ്യരുടെ സുഖമില്ലാതെ കിടപ്പിൽ ആയിരുന്ന ഭാര്യാമാതാവിനെ പരിചരിക്കുന്നതിന് ഹോം നഴ്സ് ആയി വന്ന പ്രതി വയോധികയുടെ കഴുത്തിലെ സ്വർണമാല കവർന്ന് ഒളിവിൽ പോയിരുന്നു. വർഷങ്ങളായി കോട്ടയത്ത് നിന്ന് നാടുവിട്ട് വീട്ടുകാരുമായി ബന്ധപ്പെടാതെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ഇരൂൾകുന്ന് … Read more