വ്യാജ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് ഉപയോഗിച്ചത് മൂലം വൃക്ക തകരാറിലായ സംഭവത്തിൽഅന്വേഷണം ഊർജിതം
മലപ്പുറം: വ്യാജ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് ഉപയോഗിച്ചത് മൂലം വൃക്ക തകരാറിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ജില്ല ഡ്രഗ്സ് കൺട്രോൾ വിഭാഗം. ജില്ലയിൽ ചര്‍മം വെളുപ്പിക്കാൻ ക്രീമുകള്‍ ഉപയോഗിച്ച 11 പേര്‍ക്ക് നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു. ഇവരുടെ വൃക്കകളും തകരാറിലായിരുന്നു. ഇതില്‍ ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടര്‍ച്ചയായി ഒരു ലേപനം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി കണ്ടെത്തിയിരുന്നു. ചില ക്രീമുകളില്‍ രസവും കറുത്തീയവും … Read more