എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്
കിഴിശ്ശേരി: സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. തൃശൂര്‍ വലപ്പാട് സ്റ്റേഷനിലെ എസ്.ഐ വാഴക്കാട് സ്വദേശി ഗഫൂറും മറ്റു രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിടിച്ച് ജീപ്പ് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന എടവണ്ണപ്പാറ സ്വദേശി ശ്യാംലാലിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസ്. കുഴിയംപറമ്പ് വിലാക്കാട്ടുക്കുണ്ടില് അബൂബക്കര്‍ (30), ഭാര്യ എം.പി. ഷാനിബ (22), മകള്‍ ഐറിന് ഫാത്തിമ (ഒരു വയസ്സ്), അബൂബക്കറിന്റെ സുഹൃത്തുക്കളായ മൊറയൂര്‍ വാലഞ്ചേരി പി. ഫാസില്‍ (29), … Read more