മകളെ പീഡിപ്പിച്ച പിതാവിന് 88 വർഷം കഠിനതടവും പിഴയും
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ 49കാരനായ പിതാവിനെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി വിവിധ വകുപ്പുകളിലായി 88 വര്‍ഷം കഠിനതടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2010ല്‍ അതിജീവിത ഒന്നാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക … Read more