പോപ്പീസ് മലപ്പുറം തിരുവാലിയിൽ ഷോറൂം തുറന്നു

പോപ്പീസ് മലപ്പുറം തിരുവാലിയിൽ ഷോറൂം തുറന്നു

മദർ-ബേബി കെയർ ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിന്റെ മലപ്പുറം തിരുവാലിയിലെ  ഷോറൂം സിനിമ താരം ഹണി റോസും ചേംബർ ഓഫ് കൊമേഴ്‌സ് ജില്ല  പ്രസിഡന്റ് കെ.വി.അൻവറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഉൽപ്പന്നം സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പോപ്പീസ് എം.ഡി ഷാജു തോമസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, പോപ്പീസ്‌  ഡയറക്ടർമാരായ ഷിജു തോമസ് , സി.കെ.റെജി തുടങ്ങിയവർ പങ്കെടുത്തു.

കാർസോൺ കാർ ആൻഡ് ബൈക്ക് സംഘടിപ്പിക്കുന്ന യൂസ്ഡ് കാർ മേളയായ ” സമ്മർ കാർ നമ ” മെഗാ മേള രാമനാട്ടുകരയിൽ ആരംഭിച്ചു

കാർസോൺ കാർ ആൻഡ് ബൈക്ക് സംഘടിപ്പിക്കുന്ന ” സമ്മർ കാർ നമ ” മെഗാ മേള ആരംഭിച്ചു മാർച്ച്‌ 10 നു തുടങ്ങി 12 തിയ്യതിവരെ രാമനാട്ടുകര ബൈപാസ്സ് ജംഗ്ഷൻ ഇവന്റ് ഗ്രൗണ്ടിൽ ആണ് മേള നടക്കുന്നത് . ഫറോക്ക് അസിസ്റ്റന്റ് ജോയിന്റ് ആർ ട്ടി ഒ സാജു എ ബേക്കർ , അസിസ്റ്റന്റ് എം വി ഐ ശരത്ത്.ഡി എന്നിവർ ചേർന്നു മേള ഉദ്ഘാടനം ചെയ്തു. കാർസോൺ കാർ ആൻഡ് ബൈക്ക് ഷോറൂം മാനേജർ മിഥുൻ … Read more

മലബാറിന് അഭിമാനമായി ഉദ്ഘാടനത്തിനൊരുങ്ങി ടാലെന്‍മാര്‍ക്കിന്റെ ‘സൂക്ക്’

കോഴിക്കോട്: മലബാറിന്റെ വാണിജ്യപാരമ്പര്യവും അറബ് നാടുകളുടെ സംസ്‌കൃതിയും ഒത്തുചേര്‍ന്ന് കോഴിക്കോടിന്റെ മണ്ണില്‍ വ്യാപാരസാധ്യതയുടെ പുതിയൊരു മുഖം ഉദ്ഘാടനത്തിന് തയ്യാറായി. മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന സാംസ്‌കാരിക കേന്ദ്രത്തിലാണ് പുരാതന അറേബ്യന്‍ ശൈലിയിലുള്ള ടാലെന്‍മാര്‍ക്കിന്റെ’സൂക്ക്’നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 50 ലധികം വിഭാഗങ്ങളിലുള്ള വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി 150 ഷോപ്പുകള്‍ അടങ്ങിയ ഇടനാഴികളും വിശാലമായ മുറികളുമടങ്ങിയ അതിമനോഹരമായ വാസ്തുവിദ്യാസൗധമാണിത്. അറബ് സമൂഹങ്ങളില്‍ പ്രചാരത്തിലുള്ള പരമ്പരാഗത നഗര സംസ്‌കാരത്തിത്തില്‍ നിന്നുള്ള മാതൃകകള്‍ ഉള്‍ക്കൊണ്ടാണ് വ്യത്യസ്തമായ വൃത്താകൃതിയിലുള്ള നിരവധി ഇടനാഴികളോടുകൂടിയ കെട്ടിട സമുച്ഛയം … Read more

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു, 30 രൂപയാണ് ഉയർന്നത് നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3875 … Read more

വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടത്തി

വേൾഡ് ഫാർമസിഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് aimi യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു. കോഴിക്കോട് A.I.M.I ലെ വിദ്യാർഥികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ പാലിയേറ്റീവ് ന് വേണ്ടി ഉസ്മാൻ പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി കൈമാറി, താമരശ്ശേരി Al MI ലെ വിദ്യാർത്തികൾ സ്വരൂപിച്ച മെഡിസിനുകൾ കൊടുവള്ളി പൂക്കോയ തങ്ങൾ പാലിയേറ്റിവ് സെന്ററിന് പ്രിൻസിപ്പൽ ഇൻ ചാർജ് മുബിന നിസാർ കൈമാറി എടവണ്ണപ്പാറ AlM1 യിലെ വിദ്യാർത്തികൾ സ്വരുപിച്ച … Read more

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ ആദരിച്ചു

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ  ആദരിച്ചു

ജീവരക്ഷ 2022 HOPE. BLOOD DONORSമീറ്റിൽ ജീവ കാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ചു. കോഴിക്കോട് വ്യാപാര ഭവനിലായിരുന്നു പ്രോഗ്രാം. ഇതിനു മുൻപും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി അവാർഡുകൾ അസീസിനെ തേടിയെത്തിയിട്ടുണ്ട്. അഴുകിയ മൃതദേഹങ്ങൾ കണ്ടെടുക്കാനും പോസ്റ്റുമോർട്ടത്തിനു സഹായിക്കൽ മുതൽ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുന്ന മഠത്തിൽ അബ്ദുൽ അസിസ് നാട്ടുകാർക്ക് ഒരു മുതൽകൂട്ടാണ്. എട്ടാം വയസ്സിൽ ഉപ്പ മരിച്ച ശേഷം കുടുംബം പുലർത്താൻ ചെയ്ത തൊഴിലുകൾ തന്നെയാണ് ഈ സാഹസങ്ങൾക്കെല്ലാം … Read more