സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു, 30 രൂപയാണ് ഉയർന്നത് നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3875 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Gold price increased in the state today