സ്പോട്ട് അഡ്മിഷൻ
കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് aug 27ന് രാവിലെ 9ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് aug 27ന് രാവിലെ 9ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
Wandoor : വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവിന്റെയും പ്രതി കെ.കെ.അർഷാദിന്റെയും ബാങ്ക് അക്കൗണ്ടുകളാണു പരിശോധിക്കുന്നത്. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഇന്നലെ വണ്ടൂരിലെത്തി രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകൾ പരിശോധിച്ചു. അക്കൗണ്ടിലൂടെ സംശയാസ്പദ പണമിടപാട് നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രതി അർഷാദുമായാണ് ഇൻഫോപാർക്ക് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ ബാങ്കുകളിലെ വിവരങ്ങൾ ശേഖരിച്ചത്. ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പലവ്യഞ്ജന വിതരണക്കാരന്റെ ഓഫിസിലും പൊലീസ് … Read more
തിരൂർ അർബൻ സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ബാങ്ക് നൽകുന്ന പുന്നയ്ക്കൽ കുട്ടിശങ്കരൻ നായർ സ്മാരക അവാർഡിന് സെപ്റ്റംബർ 6ന് മുൻപായി അപേക്ഷിക്കണം. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾക്ക് തിരൂർ അർബൻ സഹകരണ ബാങ്ക് നൽകുന്ന പി.പി.അബ്ദുല്ലക്കുട്ടി പുരസ്കാരത്തിന് സെപ്റ്റംബർ 6ന് മുൻപായി അപേക്ഷ നൽകണം.
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം. സംസ്ഥാന പാതയില്‍ മാന്തടത്താണ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18)ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ … Read more
സ്വർണനാണയം വിൽപനക്കുണ്ടെന്ന വ്യാജേന തിരൂർ സ്വദേശിക്ക് അയച്ചു കൊടുത്ത ഫോട്ടോ തിരൂർ: 111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം. തിരൂർ സ്വദേശിയായ ഷാഫിയെയാണ് ഫോൺ വിളിച്ച് കബളിപ്പിക്കാൻ ശ്രമിച്ചത്. സ്ഥലം കുഴിച്ചപ്പോൾ പുരാതനമായ ഒരുകുടുക്ക കണ്ടെടുത്തെന്നും അതിൽ മൂന്നര കിലോയോളം സ്വർണനാണയങ്ങൾ ലഭിച്ചെന്നുമാണ് വിൽപനക്കാരൻ ഫോണിലൂടെ അറിയിച്ചത്. ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ കാണിച്ചുകൊടുത്തു. എന്നാൽ, നാണയങ്ങളുടെ ഫോട്ടോ കാണുമ്പോൾ പുതുപുത്തൻ സ്വർണത്തിന്റെ തിളക്കമാണുള്ളത്. 111 വർഷം പഴക്കം തോന്നുന്നില്ലെന്നും ഷാഫി … Read more
കൊണ്ടോട്ടി: അനധികൃത മദ്യവില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കിഴിശ്ശേരി വാളശ്ശേരി പടിഞ്ഞാറയില്‍ വിനേഷ് (32) ആണ് പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘത്തിന്‍റെ പരിശോധില്‍ വിദേശ മദ്യശേഖരവുമായി സ്കൂട്ടറില്‍ മദ്യ വില്‍പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വാർത്തകൾക്കായി ഉടൻ ഗ്രുപ്പിൽ ജോയിൻ ചെയ്യൂ >> https://chat.whatsapp.com/JvfOsCf1boiBUUGiWUviNb 3.5 ലിറ്റര്‍ വിദേശ മദ്യവും വാഹനവും എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസര്‍മാരായ എം. വിജയന്‍, പി. … Read more