പത്താംക്ലാസ് വിദ്യാർഥിനിയോട് പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപകന്‍‌ അറസ്റ്റിൽ

Spread the love

മലപ്പുറം: കൊണ്ടോട്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. പരീക്ഷക്ക് മാര്‍ക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് അധ്യാപകനെതിരായ പരാതി. കൊണ്ടോട്ടി വായങ്ങാട്ട് വീട്ടില്‍ മന്‍സൂര്‍ അലിക്കെതെതിരെ ഗുരുതര ആരോപണങ്ങളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഉന്നയിച്ചിരിക്കുന്നത്.

പരീക്ഷയുടെ ഉത്തരകടലാസുകള്‍ കൈവശപ്പെടുത്തി അവ നശിപ്പിക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കുട്ടി സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപകനാണ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവത്തെ തുടര്‍ന്ന് അവധിയെടുത്ത് മാറി നിന്നയാളാണ് അധ്യാപകനെന്നും സംരക്ഷിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ വ്യക്തമാക്കി. പ്രതിയെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

high-school-teacher-from-kondotty–arrested-for-seeking-sexual-favours-from-a-tenth-class-student-for-high-marks

Leave a Reply

Your email address will not be published. Required fields are marked *