പെരിന്തൽമണ്ണ നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന ലോൺ ,​ലൈസൻസ്,​ സബ്സിഡി മേള

പെരിന്തൽമണ്ണ നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന ലോൺ ,​ലൈസൻസ്,​ സബ്സിഡി മേള

പെരിന്തൽമണ്ണ: നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് 2.30ന് പെരിന്തൽമണ്ണ നഗരസഭ മിനി കോൺഫറൻസ് ഹാളിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തുന്നു. വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലോൺ, സബ്സിഡി, ലൈസൻസ് എന്നിവ ലഭ്യമാക്കുന്നതിന് അപേക്ഷ നൽകാം. എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ, ഉദ്യം രജിസ്‌ട്രേഷൻ, കെ സ്വിഫ്റ്റ് എന്നിവ ഇതുവരെ എടുക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിശദമായ വിവരങ്ങൾക്കും സൗജന്യ വാട്സ്ആപ്പ് രജിസ്‌ട്രേഷന് വേണ്ടിയും 8589902435, 9495123035 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

താനൂർ സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ

താനൂർ സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ

താനൂർ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദാണ് (24) റിമാൻഡിലായത്. താനൂര്‍ പൊലീസിലാണ് താനൂർ സ്വദേശിനി പരാതി നൽകിയത്. പരാതി പിന്നീട് താനൂര്‍ പൊലീസ് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ 20ന് അങ്കപ്പറമ്പിന് സമീപമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. നേരത്തേ പരിചയമുള്ള യുവതിയെ യുവാവ് ബൈക്കില്‍ കയറ്റി അങ്കപ്പറമ്പിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ … Read more

വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത

മഞ്ചേരി: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി നിര്‍ദേശം പാലിക്കാതെ യു.ഡി.എഫിന് വോട്ടുചെയ്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. മഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാരായ തടത്തിക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗം മൂസാന്‍കുട്ടി, സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം പി. സുനിത, താമരശ്ശേരി ബ്രാഞ്ച് സെക്രട്ടറി ആറുവീട്ടില്‍ സുലൈമാന്‍ എന്നിവരോട് പാര്‍ട്ടി വിശദീകരണം തേടി. ജൂലൈ 30ന് നടന്ന നഗരസഭ വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മൂസാന്‍കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. ഫിറോസിന് വോട്ടുചെയ്തിരുന്നു. പി. സുനിതയുടെ … Read more

പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ

പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ

മലപ്പുറം: പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനിൽക്കെയാണ് ഇത്രയധികം കുട്ടികൾക്ക് മറ്റു മാർഗങ്ങൾ തേടേണ്ടിവന്നത്. നിലവിലുള്ള കണക്കുപ്രകരം 34,106 പേർക്ക് പ്ലസ് വണിന് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല. ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലകം മുഖേന 80,100 പേരാണ് അപേക്ഷിച്ചത്. ഇവർക്കായി മൂന്ന് അലോട്ട്മെന്‍റിലായി 45,997 സീറ്റുകളാണ് മെറിറ്റിൽ അനുവദിച്ചത്. ഇതിൽ 45,994 സീറ്റുകളിലേക്കാണ് … Read more

സ്പോട്ട് അഡ്മിഷൻ

സ്പോട്ട് അഡ്മിഷൻ

കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് aug 27ന് രാവിലെ 9ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Wandoor : വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവിന്റെയും പ്രതി കെ.കെ.അർഷാദിന്റെയും ബാങ്ക് അക്കൗണ്ടുകളാണു പരിശോധിക്കുന്നത്. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഇന്നലെ വണ്ടൂരിലെത്തി രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകൾ പരിശോധിച്ചു. അക്കൗണ്ടിലൂടെ സംശയാസ്പദ പണമിടപാട് നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രതി അർഷാദുമായാണ് ഇൻഫോപാർക്ക് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ ബാങ്കുകളിലെ വിവരങ്ങൾ ശേഖരിച്ചത്. ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പലവ്യഞ്ജന വിതരണക്കാരന്റെ ഓഫിസിലും പൊലീസ് … Read more